ഇസ്രത്ത് പിടിവള്ളിയാക്കി പാര്‍ലമെന്റില്‍ ബിജെപി; ചിദംബരത്തിന് കോണ്‍ഗ്രസിന്റെ പിന്തുണണ

ഇക്കാര്യമാവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നല്‍കി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി.

ishrat-jahan
ന്യൂഡല്‍ഹി: ഇസ്രത് ജഹാന്‍ കേസില്‍ പി. ചിദംബരത്തിനെതിരെ ബിജെപി. യുപിഎ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം തിരുത്തിയെന്ന വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നല്‍കി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി.

ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ഭീകരവാദിയെന്ന വിവരം സത്യവാങ്മൂലത്തില്‍ നിന്നൊഴിവാക്കിയത് ചിദംബരംമാണെന്ന് അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ.പിള്ളയും, അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍.വി.എസ്. മണിയും വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, ഇസ്രത്ത് ജഹാന്‍ കേസില്‍ പി. ചിദംബരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ചിദംബരം വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഇപ്പോഴത്തെ ആരോപണങ്ങളില്‍ പുതിയതായി ഒന്നും ഇല്ല. നിലവില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ മറയ്ക്കുന്നതിനാണ് ബിജെപിയുടെ ശ്രമമെന്നും അവര്‍ പ്രതികരിച്ചു.

You must be logged in to post a comment Login