ഇൻഫോസിസ് ആയിരത്തോളം ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോർട്ട്

ഇൻഫോസിസ് ആയിരത്തോളം ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് രാജ്യത്തെ മുൻനിര ഐ.ടി. കമ്പനിയായ ഇൻഫോസിസ്. സീനിയർ മാനേജർമാർ ഉൾപ്പെടെ ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ കോഗ്നിസെന്റും നേരത്തെ വൻ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തസ്തികളിൽ ജോലി ചെയ്യുന്ന അൻപതോളം പേരെയും ഒഴിവാക്കിയേക്കും.

ആറാം ലെവലിലുള്ള സീനിയര്‍ മാനേജർമാരെയാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ 10 ശതമാനത്തോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്. അതായത് 2,200 ജീവനക്കാർ. ഇതുകൂടാതെ 6, 7, 8 ലെവലുകളിലായി 30,092 ജീവനക്കാരുമുണ്ട്. ഇവിടെയും പിരിച്ചുവിടലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജെഎല്‍ 3 ,  4, 5 ലെവലുകളിലുള്ള 2.5 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും. അതുകൂടി ചേരുമ്പോള്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം 4,000 മുതല്‍ 10,000  വരെയാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

You must be logged in to post a comment Login