ഇ- കാബിനറ്റുമായി ആന്ധ്രപ്രദേശ്

ഹൈദരാബാദ്: സാങ്കേതിക വിദ്യ മന്ത്രിസഭാ യോഗത്തിനു പ്രയോജനപ്പെടുത്തി ആന്ധ്രപ്രദേശ്.  രാജ്യത്തെ ആദ്യ ഇ- കാബിനറ്റിനു തുടക്കംകുറിച്ച് മന്ത്രിസഭായോഗത്തില്‍  മന്ത്രിമാര്‍ എത്തിയത്  ലാപ്‌ടോപുകളും ടാബ്ലെറ്റുകളുമായാട്ടാണ്. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടകളും മിനിട്ട്‌സും ഇ-കാബിനറ്റ് എന്ന ആപ്ലിക്കേഷനിലുടെ ലഭിക്കും. ആന്ധ്രപ്രദേശ് മന്ത്രിസഭ നൂറൂ ദിവസം തികച്ചതിന്റെ ഭാഗമായാണ് ഇ-കാബിനറ്റ് ചേര്‍ന്നത്. ഇതിനായുള്ള പരിശീലനം മന്ത്രിമാര്‍ക്ക് നേരത്തെ നല്‍കിയിരുന്നു. ഫയല്‍ ക്ലൗഡ് ടൂള്‍ എന്ന സംവിധാനമുപയോഗിച്ച് ഫയലുകള്‍ ഷെയര്‍ ചെയ്യുന്നരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. സാങ്കേതേിക വിദ്യയോട് ചന്ദ്രബാബു നായിഡുവിനു അനുകൂല മനോഭാവമാണ് ഉള്ളത്. മുമ്പ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഇ- ഗവേണന്‍സിനായി ചന്ദ്ര ബാബു നായിഡു സ്വീകരിച്ച നടപടികള്‍ ഹൈടെക് മുഖ്യമന്ത്രി എന്ന ഖ്യാതി നേടിക്കൊടുത്തിരുന്നു.

You must be logged in to post a comment Login