ഇ.പി ജയരാജന്‍ വ്യവസായ മന്ത്രിയാകും; കെ.ടി ജലീലിന് ഉന്നത വിദ്യാഭ്യാസവും നൂനപക്ഷ ക്ഷേമവും; എ.സി മൊയ്തീന് തദ്ദേശ സ്വയംഭരണ വകുപ്പ്

തിരുവനന്തപുരം: ഇ.പി ജയരാജനെ വ്യവസായ മന്ത്രി ആക്കാന്‍ സി.പി.ഐ.എം തീരുമാനം എടുത്തതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇതോടൊപ്പം സി.പി.ഐ.എം മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി നടത്താനും ധാരണയായി. ഇപ്പോള്‍ വ്യവസായ വകുപ്പു മന്ത്രിയായ എ.സി മൊയ്തീന് തദ്ദേശ സ്വയംഭരണവകുപ്പു നല്‍കും. കെ.ടി ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പും നൂന പക്ഷ ക്ഷേമ വകുപ്പും നല്‍കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് രണ്ടായി വിഭജിക്കുമെന്ന് കോടിയേരി പറഞ്ഞു.

 

ഉന്നത വിദ്യാഭ്യാസവും എന്‍ട്രന്‍സ്സും പ്രത്യേക വകുപ്പാക്കിയാണ് കെ.ടി ജലീലിന് നല്‍കുക. മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി ഇല്ലെന്ന് കോടിയേരി പറഞ്ഞു. സ്പീക്കറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല. സിപിഐ.എം മന്ത്രിമാരുടെ വകുപ്പുകള്‍ പുനക്രമീകരിക്കാനും ഇ പി ജയരാജനെ മന്ത്രിയാക്കാനും സിപിഐഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.

You must be logged in to post a comment Login