ഇ-ഷോപ്പിങ്; ആമസോണിനെ കടത്തി വെട്ടി ഫ്‌ളിപ്കാര്‍ട്ട് ഒന്നാമതായി

flipkart

അഞ്ച് ദിവസം നീണ്ടു നിന്ന ഷോപ്പിങ് യുദ്ധം അവസാനിച്ചപ്പോള്‍ ആമസോണിനെ കടത്തി വെട്ടി ഫ്‌ളിപ്കാര്‍ട്ട് ഒന്നാം സ്ഥാനം നേടി. 15.5 മില്യണ്‍ സാധനങ്ങളാണ് ഫ്‌ളിപ്കാര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റു തീര്‍ത്തത്. രണ്ടാം സ്ഥാനത്തെത്തിയ ആമസോണ്‍ 15 മില്യന്‍ ഉല്‍പ്പന്നങ്ങളും വിറ്റു.

അഞ്ച് ദിവസം കൊണ്ടുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ വില്‍പ്പന ഏകദേശം 3000 കോടി രൂപയുടേതായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ 2200 മുതല്‍ 2300 കോടിവരെ മാത്രമായിരുന്നു വ്യാപാരമെന്നാണ് കമ്പനിഅനൗദ്യോഗികമായി പുറത്തുവിടുന്നത്. 1400 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് ബിഗ് ബില്യന്‍ ഡേയ്‌സിലെ തിങ്കളാഴ്ച മാത്രം ഫ്‌ളിപ്കാര്‍ട്ട് വിറ്റത്.

എന്നാല്‍ വ്യാപാരവുമായി സംബന്ധിച്ച ഒരു വിവരങ്ങളും പുറത്തുവിടാന്‍ ആമസോണ്‍ തയ്യാറാവുന്നില്ല. 1550 മുതല്‍ 1650 കോടിയുടെ വ്യാപാരം നടന്നിട്ടുണ്ടാവാമെന്നാണ് ഈ രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓഫര്‍ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 410 ശതമാനം വില്‍പ്പന കൂടുതല്‍ നടന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്‌നാപ്ഡീല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനം വില്‍പ്പന ഉയര്‍ത്തി 800 കോടിയുടെ ആകെ വ്യാപാരം നടത്തിയെന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്നു മനസിലാകുന്നത്.

You must be logged in to post a comment Login