ഈത്തപ്പഴം ബജി

 
ഈത്തപ്പഴം ഒരു വശം പിളര്‍ത്തി കുരുകളഞ്ഞത് ഒരു കപ്പ്
അണ്ടിപ്പരിപ്പ് പൊടിച്ചത് മൂന്നു ടീസ്പൂണ്‍
മൈദമാവ്  അരക്കപ്പ്
തേങ്ങാ ചിരകിയത്  കാല്‍കപ്പ്
പഞ്ചസാര  രണ്ട് ടീസ്പൂണ്‍
ഉപ്പ്, ഏലക്കാപ്പൊടി  ഒരു നുള്ളു വീതം
വെളിച്ചെണ്ണ  പൊരിക്കാനാവശ്യത്തിന്

Dates-Fruitതയ്യാറാക്കുന്ന വിധം

മൈദമാവ് ഉപ്പുചേര്‍ത്ത് അല്‍പം വെള്ളത്തില്‍ കലക്കി വെക്കുക. തേങ്ങയില്‍ ഏലക്കാപൊടിയും അണ്ടിപ്പരിപ്പ് പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത മിക്‌സ ചെയ്ത് വെക്കണം. ഈത്തപ്പഴം പൊളിച്ച വശം തുറന്ന് അതില്‍ അല്‍പം തേങ്ങാക്കൂട്ട് വെച്ചടച്ച് കലക്കിവെച്ച മാവില്‍ മുക്കി പൊരിച്ചെടുക്കാം.

 

 

You must be logged in to post a comment Login