ഈ കൈ ദൈവത്തിന്റേയോ ചെകുത്താന്റേയോ? കോപ്പയില്‍ നിന്ന് ബ്രസീലിനെ പുറത്താക്കിയ കൈ ഗോള്‍ കാണാം

ബോക്‌സിന്റെ വലതുഭാഗത്തുനിന്നും ജോര്‍മന്‍ ആന്ദ്രാദെ ഉയര്‍ത്തിവിട്ട ക്രോസ് പെറുവിന്റെ റൂഡിയാസ് മിസ്റ്റിച്ച് കൈകൊണ്ട് തട്ടി വലയിലിട്ടു.

13

മസാച്യുസിറ്റ്‌സ്: ഒടുവില്‍ മഞ്ഞപ്പടയുടെ ആരാധകര്‍ ഭയന്നതു സംഭവിച്ചു. സമനില പോലും കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ സ്ഥാനം നേടിത്തരുമെന്ന് ഉറപ്പായിരിക്കെ ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനോട് തോറ്റ് ബ്രസീല്‍ പുറത്തായി. മല്‍സരത്തിന്റെ ഏറിയ പങ്കും മൈതാനത്ത് മേധാവിത്തം പുലര്‍ത്തിയ ബ്രസീലിന് തിരിച്ചടിയായത് പെറു നേടിയ വിവാദ ഗോള്‍.

75-ാം മിനിറ്റിലായിരുന്നു കാനറിപക്ഷികളുടെ ചിറകരിഞ്ഞ ചെകുത്താന്റെ കൈകൊണ്ടുള്ള ഗോള്‍. ബോക്‌സിന്റെ വലതുഭാഗത്തുനിന്നും ജോര്‍മന്‍ ആന്ദ്രാദെ ഉയര്‍ത്തിവിട്ട ക്രോസ് പെറുവിന്റെ റൂഡിയാസ് മിസ്റ്റിച്ച് കൈകൊണ്ട് തട്ടി വലയിലിട്ടു. റൂഡിയാസ് കൈകൊണ്ടാണ് പന്ത് തട്ടിയതെന്ന് ബ്രസീല്‍ ഗോളിയും താരങ്ങളും കൃത്യമായി കണ്ടെങ്കിലും റഫറി കണ്ടില്ല. പരാതിയുമായി പൊതിഞ്ഞ ബ്രസീല്‍ താരങ്ങളെ സാക്ഷി നിര്‍ത്തി നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ റഫറി ഗോള്‍ അനുവദിക്കുമ്പോള്‍ അത് ഫുട്‌ബോളിന് മേലുള്ള മറ്റൊരു കറുത്തപാടായി.

You must be logged in to post a comment Login