‘ഈ ബോള്‍ പിടിച്ചോ അല്ലെങ്കില്‍ ഞാന്‍ വിരമിച്ചുവെന്ന് അവര്‍ പറഞ്ഞ് കളയും’; മാധ്യമങ്ങളെ നൈസായി ട്രോളി ധോണി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

 

മെല്‍ബണ്‍: മെല്‍ബണില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര നേടിയതില്‍ മുന്‍ നായകന്‍ എംഎസ് ധാണിയുടെ പങ്ക് വലുതാണ്. 46 റണ്‍സെടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കളം വിട്ടപ്പോള്‍ പിന്നെ ടീമിന്റെ വിജയം ധോണിയുടെ ചുമലിലായി. നാലാമനായി ഇറങ്ങിയ ധോണി വിക്കറ്റ് നഷ്ടപ്പെടുത്താതെ നോക്കി മെല്ലെ കളിച്ചു. ധോണിയുടെ മെല്ലെപ്പോക്ക് ചിലപ്പോഴൊക്കെ ആരാധകരുടെ രോഷത്തിന് ഇടയാക്കിയെങ്കിലും ഫിഷിനിങ്ങില്‍ ഒരിക്കല്‍ക്കൂടി ധോണി മികവ് തെളിയിച്ചു.

കേദാര്‍ ജാദവിനെ കൂട്ടുപിടിച്ച് ധോണി കളിയുടെ ഗതി നിയന്ത്രിച്ചു. ജാദവിന് മികച്ച പിന്തുണ നല്‍കി ധോണി ഒപ്പം നിന്നു. അവസാന ഓവറുകളില്‍ ഡബിളെടുത്തും ട്രിപ്പിളെടുത്തും സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ നാലു ബോളുകള്‍ ശേഷിക്കെ ഇന്ത്യ ജയം നേടി. ധോണി 87 റണ്‍സും ജാദവ് 61 റണ്‍സുമെടുത്ത് പുറത്താകാതെനിന്നു. പരമ്പരയിലെ മൂന്നു ഏകദിനങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ ധോണി മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും നേടി.

Embedded video

@DineshRainaa

And other end is ” CAPTAIN MSDHONI” 87 not out, shows the impact he created as Captain!!

134 people are talking about this

മത്സരശേഷം ധോണി ബോളുമായി ചെന്നത് ബാറ്റിങ് കോച്ച് സഞ്ജയ് ബംഗറിന് അടുത്തേക്കായിരുന്നു. ബോള്‍ കോച്ചിന്റെ കൈയ്യില്‍ കൊടുത്ത് ധോണി പറഞ്ഞു, ‘ബോള്‍ വാങ്ങിയില്ലെങ്കില്‍ അവര്‍ പറയും ഞാന്‍ വിരമിക്കാന്‍ പോകുന്നുവെന്ന്.’ ധോണിയുടെ തമാശ കേട്ട് കോച്ച് ചിരിക്കുകയും ചെയ്തു. ധോണിയുടെ തമാശ നിറഞ്ഞ ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Embedded video

Lakshay Rohilla @lakshayrohilla3

See when gave ball to the coach and said ” Ball lelo nahi to bolega retirement lerahe ho”
even even wants to play more. @ChennaiIPL

64 people are talking about this

ധോണി തമാശ കാട്ടിയതിന് കാരണം കഴിഞ്ഞ വര്‍ഷത്തെ ഒരു സംഭവമാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തില്‍ ഏകദിന മത്സരത്തിനുശേഷം ധോണി ബോള്‍ അമ്പയര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധോണി വിരമിക്കാന്‍ പോകുന്നതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അതിനാലാണ് ധോണി ഇത്തവണ ബോള്‍ അമ്പയര്‍ക്ക് നല്‍കാതെ കോച്ചിന് നല്‍കിയത്.

You must be logged in to post a comment Login