ഈ രാത്രി വളരെ പ്രിയപ്പെട്ടതാണ് ; കാരണം നമ്മള്‍ ഒരുമിച്ചായിരുന്നു ; ആരാധകരോട് നന്ദി പറഞ്ഞ്‌ പ്രിയ താരം

 

മുംബൈ: ഇന്ത്യ-കെനിയ പോരാട്ടം കാണാന്‍ ഗ്യാളരിയിലേയ്ക്ക് ആരാധകരുടെ പ്രവാഹമായിരുന്നു. ഛേത്രിയുടെ അഭ്യര്‍ത്ഥന കേട്ട് സ്‌റ്റേഡിയത്തിലെത്തിയ ആരാധകര്‍ക്ക് ഇന്ത്യന്‍ സുനില്‍ ഛേത്രി നന്ദി പറഞ്ഞു.

‘ ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും. ഈ രാത്രി വളരെ പ്രിയപ്പെട്ടതാണ്. കാരണം നമ്മള്‍ ഒരുമിച്ചായിരുന്നു. ഗ്യാലറിയില്‍ ആരവമുയര്‍ത്തിയവര്‍ക്കും വീട്ടിലിരുന്ന് കണ്ടവര്‍ക്കും എല്ലാവര്‍ക്കും നന്ദി,’ സുനില്‍ ഛേത്രി പറഞ്ഞു.

Sunil Chhetri

@chetrisunil11

We promise you that if that’s the kind of support we get every time we play for the country, we will give our lives on the pitch. India, this night was special because we were in this together. Those in the stands shouting, and the ones at home cheering – thank you!

ട്വിറ്ററിലൂടെയാണ് ഛേത്രി ഇക്കാര്യം വ്യക്തമാക്കിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ജെജെ ലാല്‍പെക്കൂല ഇന്ത്യയ്ക്കു വേണ്ടി ഒരു തവണ വല ചലിപ്പിച്ചു.

68-ാം മിനിറ്റിലാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. ഛേത്രിയെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍ട്ടിയാണ് ഗോളായത്. ഇഞ്ചുറി ടൈംമിലാണ് ഛേത്രിയുടെ രണ്ടാം ഗോള്‍. നിറഞ്ഞ ഗ്യാലറിയും ആര്‍പ്പുവിളിയും സാക്ഷിയാക്കി ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എതിരാളിയെ മുട്ടുക്കുത്തിച്ചു.

You must be logged in to post a comment Login