ഈ വിമാനങ്ങളില്‍ ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മയോട് ചേര്‍ന്നുറങ്ങാം

യാത്ര ചെയ്യുമ്പോള്‍ വീട്ടിലെ പോലെ കിടന്നുറങ്ങാന്‍ സാധിച്ചിരുന്നെങ്കിലെന്ന് തോന്നാറില്ലേ? പ്രത്യേകിച്ച് കുട്ടികളുള്ള അമ്മമാരാകും ഈ സൗകര്യം കൂടുതല്‍ ആഗ്രഹിക്കുക. അത്തരമൊരു സൗകര്യമൊരുക്കിയിരിക്കുകയാണ് എയര്‍ ന്യൂസിലാന്റ് വിമാനക്കമ്പനി.

സ്‌കൈ കൗച്ച് എന്ന പേരില്‍ കമ്പനി ഒരുക്കിയിരിക്കുന്ന സീറ്റിംഗ് സംവിധാനത്തിലൂടെ കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ഒരുമിച്ച് കിടന്നുറങ്ങാന്‍ സാധിക്കും.

അമ്മയ്ക്കും കുഞ്ഞിനും മാത്രമല്ല, ദമ്പതികള്‍ക്കും സ്‌കൈ കൗച്ച് സംവിധാനം ലഭ്യമാണ്. ഈ സീറ്റുകളുള്ള ഭാഗത്തേക്ക് മറ്റ് യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഇത്തരത്തില്‍ സ്‌കൈ കൗച്ച് സൗകര്യം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. കിടക്കാനായി തലയിണയും വിമാനക്കമ്പനി നല്‍കും.

The infant harness.

You must be logged in to post a comment Login