ഉടന്‍ വരുന്നു ,51 പുതിയ ഇമോജികള്‍ കൂടി

imoji

യുണികോഡ് 10 പതിപ്പിന്റെ കൂടെയാണ് ഇമോജികള്‍ യുണികോഡ് കണ്‍സോര്‍ഷ്യം സൃഷ്ടിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ സോഫ്റ്റ് വെയര്‍ ഇന്റര്‍നാഷണലൈസേഷന് നേതൃത്വം നല്‍കുന്ന സംഘടനയാണിത്.

പുതിയ ഇമോജികളില്‍ 36 എണ്ണം മനുഷ്യമുഖത്തെ സാമ്യപ്പെടുത്തിയുള്ളതാണ്. പരിഹാസച്ചിരിയാണ് ഇതിലെ ഇമോജികള്‍ക്കുള്ള ഭാവം. മേക്കപ്പ് ഇടുന്ന മുഖം, മുലയൂട്ടുന്ന ഇമോജി, സ്തബ്ധമായ മുഖം എന്നിവയും ഉണ്ട്.

മനുഷ്യന് പുറമെ സൂപ്പ്, ബ്രൊക്കോളി, നാളികേരം, ചീവീട്, ഡൈനോസര്‍, കൈയ്യുറ, കോട്ട്, പറകുന്ന സോസര്‍, സ്‌കാര്‍ഫ്, വിചിത്രജീവികള്‍ എന്നിവയും ഇമോജിയാകും.

You must be logged in to post a comment Login