ഉത്തരകൊറിയ പുതിയ മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു; അമേരിക്കയെ ചാരമാക്കാന്‍ പോന്നതെന്ന് കിം ജോങ്

kim-jonyun

പ്യോങ് യോംങ്: പുതിയ മിസൈല്‍ എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ. ഭൂഖണ്ഡാനന്തര ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ എഞ്ചിനാണ് പടിഞ്ഞാറന്‍ തുറമുഖ തീരത്ത് പരീക്ഷിച്ചത്. അമേരിക്കയെ ചാരമാക്കാന്‍ പോന്ന മിസൈലാണ് പരീക്ഷിച്ചതെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ അവകാശപ്പെട്ടതായി അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസവും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ യുഎന്‍ ഉപരോധം നേരിടുന്ന ഉത്തരകൊറിയ ഇതോടെ അന്തരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

ലോകരാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഹൈഡ്രജന്‍ ബോംബുകള്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയയുടെ മേല്‍ യു എന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

You must be logged in to post a comment Login