ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

സിയോള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. പ്രാദേശിക സമയം 7.55നാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. യുഎസ് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്.

മിസൈല്‍ പരീക്ഷണത്തിലൂടെ തങ്ങളുടെ ആണവ പദ്ധതികളില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് ഉത്തരകൊറിയ നല്‍കുന്നത്. ഇരു കൊറിയകളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിന് മിസൈല്‍ പരീക്ഷണം കാരണമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയുടെ മിസൈല്‍ പരീക്ഷണം അമേരിക്കന്‍ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണകൊറിയ അടിയന്തര സുരക്ഷ യോഗം വിളിച്ചു.

You must be logged in to post a comment Login