ഉത്തരാഖണ്ഡ്; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്
 ഹരീഷ് റാവത്ത്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഭൂരിപക്ഷം തെളിയിക്കാന്‍ ഹരീഷ് റാവത്ത് തയാറാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയുമറിയിച്ചു. ഉത്തരാഖണ്ഡ് നിയമസഭയില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പു നടത്തുന്നതിനെക്കുറിച്ചു നിലപാടു വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതു ശരിവച്ചാലും വിശ്വാസ വോട്ടെടുപ്പു വേണ്ടിവരുമെന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു.

വിശ്വാസ വോട്ടെടുപ്പു മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഏക പോംവഴിയെന്നാണു പ്രധാന എതിര്‍കക്ഷിയായ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നിലപാട്.

You must be logged in to post a comment Login