ഉത്തര്‍പ്രദേശിലും ബീഹാറിലും വെള്ളപ്പൊക്കം; പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തു

ഉത്തരേന്ത്യയിൽ പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 148 ആയി. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച കിഴക്കൻ ഉത്തർപ്രദേശിലേയും ബിഹാറിലേയും പ്രദേശങ്ങളിൽ ഒറ്റപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രളയ ബാധിത പ്രദേശങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.

പ്രളയത്തിലും മഴക്കെടുതിയിലും ഉത്തർപ്രദേശിൽ 111 പേരും ബിഹാർ 30 പേരും മരിച്ചു. ബീഹാറിൽ മാത്രം 20 ലക്ഷത്തോളം പേരാണ് പ്രളയ ദുരിതത്തിൽ കഴിയുന്നത്. പാറ്റ്‌നയിൽ ജലനിരപ്പ് കുറഞ്ഞതോടെ രക്ഷാപ്രവർത്തനം വേഗത്തിലായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉറപ്പ് നൽകി. ഉത്തർപ്രദേശിലെ ഖാസിപൂർ, ബല്ല്യ പ്രദേശങ്ങളിൽ ഗംഗ കരകവിഞ്ഞ് ഒഴുകിയതോടെ നൂറിലധികം വിടുകൾ വെള്ളത്തിനടിയിലായി.

1994ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മൺസൂൺ കാലമാണ് ഈ വർഷത്തേത്.മൺസൂണിന്റെ ഏറ്റവും വൈകിയുള്ള വിടവാങ്ങലും ഈ വർഷം മാത്രമാണുണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംഅറിയിച്ചു.

മധ്യപ്രദേശ്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ അതി തീവ്ര മഴയാണ് കഴിഞ്ഞ നാലു ദിവസം രേഖപ്പെടുത്തിയത്. ഇന്നു മുതൽ മഴയുടെ ശക്തി കുറഞ്ഞതായാണ് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

You must be logged in to post a comment Login