ഉത്തര്‍പ്രദേശിലെ വ്യാജമദ്യ ദുരന്തം : മരണം 37 ആയി

ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 15 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 37 ആയി. സംഭവുമായി ബന്ധപ്പെട്ട് ജില്ലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഓം പ്രകാശ് സിംഗ് ഉള്‍പ്പെടെ 10 പേരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് സസ്‌പെന്‍ഡ് ചെയ്തു.

 

സംഭവത്തില്‍ മജിസ്‌ട്രേറ്റുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ദുരന്തത്തിനിരയായവരില്‍ അധികവും കൂലിപ്പണിക്കാരും താഴേക്കിടയിലുള്ളവരുമാണ്. സ്ഥലത്തെ കടകളില്‍ വിറ്റിരുന്ന സ്പിരിറ്റ് കലര്‍ത്തിയ വിലകുറഞ്ഞ മദ്യം വാങ്ങിക്കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. 2008 ല്‍ അസംഗഢ് ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 12 പേര്‍ മരിച്ചിരുന്നു.

2010 ല്‍ വാരണാസിയിലെ സോയപൂര്‍ ഗ്രാമത്തിലുണ്ടായ ദുരന്തത്തില്‍ 6 പേരും മരിച്ചിരുന്നു. അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് ദുരന്തം ആവര്‍ത്തിക്കാന്‍ ഇടയായതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

You must be logged in to post a comment Login