ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കണമെന്ന് പ്രശാന്ത് കിഷോര്‍

priyaലക്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നയിക്കുന്നതിന് പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കണമെന്ന് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഉത്തര്‍പ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി റായ്ബറേലിയിലും അമേഠിയിലും പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങിയിരുന്നു. സംസ്ഥാനത്തെമ്പാടും പ്രിയങ്കയെ പ്രചാരണത്തിനിറക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശാന്ത് ആവശ്യപ്പെട്ടതായാണ് വിവരം.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തിലും ബിഹാറില്‍ നിതീഷ് കുമാറിന്റെ വിജയത്തിലും മുഖ്യ പങ്ക് വഹിച്ചയാളാണ് പ്രശാന്ത് കിഷോര്‍.

You must be logged in to post a comment Login