ഉത്തര്‍പ്രദേശില്‍ വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ ഏഴ് കോളെജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു

കനൗജ്: ഉത്തര്‍പ്രദേശില്‍ വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ ഏഴ് കോളെജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആഗ്ര-ലക്‌നൗ ഹൈവേയിലാണ് സംഭവം. സാന്ത് കബീര്‍ നഗറിലെ കോളെജില്‍ നിന്നും വിനോദയാത്ര പോയതാണ് വിദ്യാര്‍ത്ഥികള്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

സംഘം സഞ്ചരിച്ചിരുന്ന ബസിലെ ഇന്ധനം തീര്‍ന്നതിനാല്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. അവര്‍ക്ക് നേരെയാണ് മറ്റൊരു് സര്‍ക്കാര്‍ ബസ് പാഞ്ഞ് കയറിയത്.

വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സംഭവ സ്ഥലത്ത് വെച്ചും ചിലര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഭവത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

You must be logged in to post a comment Login