ഉത്രമെങ്കിലും ഇന്ന് അത്തം

സമ്പല്‍സമൃദ്ധിയുടെ തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.കലണ്ടര്‍ അനുസരിച്ച് ഇന്ന് ഉത്രം നാളാണെങ്കിലും ജ്യോതിക്ഷ പണ്ഡികന്മാരും പഞ്ചാംഗകര്‍ത്താക്കളും അത്തത്തിന്റെ സമയം ആരംഭിക്കുന്നത് ഇന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.. ഇന്ന് തുടങ്ങി പത്താം നാളിലാണ് ഓണം .അത്തം തുടങ്ങിയാല് പിന്നെ ഓണക്കാലത്തിന്റെ സ്്മരണ പുതുക്കി ഇന്ന് മുതല്‍ തിരുവോണം വരെ മലയാളിയുടെ നടുമുറ്റത്ത് പൂക്കളം ഒരുങ്ങും.ഇന്നു സൂര്യോദയത്തിനുശേഷം 4 നാഴിക 45 വിനാഴിക വരെ മാത്രമാണ് ഉത്രം നക്ഷത്രം ഉള്ളത്. അതായത്, രാവിലെ 8 മണി 13 മിനിറ്റ് വരെ ഉത്രം നക്ഷത്രമാണ്. അതുകൊണ്ടാണ് കലണ്ടറുകളില്‍ ഇന്നത്തെ നക്ഷത്രം ഉത്രം എന്നു കാണിച്ചിരിക്കുന്നത്. ഇന്നു രാവിലെ 8.14ന് ആരംഭിക്കുന്ന അത്തം നക്ഷത്രം നാളെ രാവിലെ 8.34നു തീരും. അതുകഴിഞ്ഞാല്‍ ചിത്തിര നക്ഷത്രം തുടങ്ങും. ഫലത്തില്‍ ഇന്ന് അത്തപ്പൂവിടല്‍, നാളെ ചിത്തിരപ്പൂവിടല്‍. രാവിലെ 8.14നേ അത്തം ആരംഭിക്കൂ എങ്കിലും പൂക്കളമൊരുക്കാന്‍ അത്രയും നേരം കാത്തിരിക്കേണ്ട കാര്യമില്ല. അതിരാവിലെ തന്നെ പൂവിടാം.
atham

തൊടിയിലെ തുമ്പയും തുളസിയും നുളളിയെടുത്തു അത്തപ്പൂക്കളമിടുന്നത് പണ്ടൊക്കെ ഒരു മധുര സ്മരണ തന്നെയായിരുന്നു.കുട്ടികളുടെ ഒരു സംഘം രാവിലെ തന്നെ പൂതേടിയിറങ്ങും തൊടിയായ തൊടിയൊക്കെ തിരഞ്ഞു നടന്നു പൂക്കള്‍ ശേഖരിച്ചു വന്നു അത്തപ്പൂക്കളം ഒരുക്കും.
എന്നാല്‍ ഇന്ന് അതൊക്കെ പൊയ്‌പ്പോയ കാലത്തിന്റെ സ്മരണകളാണ്.ഇന്ന് പൂ നുളളാനും അത്തമിടാനും മലയാളിക്ക സമയമില്ലെന്നതാണ് വാസ്തവം.

അത്തദിനത്തോട് അനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്നാണ്. ഉത്സവം കാണുന്നതിനായി കൊച്ചി മഹാരാജാവ് അണിഞ്ഞൊരുങ്ങി പല്ലക്കില്‍ സര്‍വ്വ സന്നാഹത്തോടെ യാത്ര നടത്തുന്നതിന്റെ ഓര്‍മ്മ പുതുക്കിയാണ് അത്തം ഘോഷയാത്ര നടക്കുന്നത്.
ഇത്തവണത്തെ അത്താഘോഷം കേന്ദ്ര മന്ത്രി കെവി തോമസ് ഉദ്ഘാടനം ചെയ്യും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും, വാദ്യമേളങ്ങളും, നിശ്ചല ദൃശ്യങ്ങളും, നാടന്‍ കലാരൂങ്ങളും ഘോഷയാത്രയില്‍ അണി നിരക്കും. ഇത്തവണ 54 കലാരൂങ്ങളും, 20 നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടാവും.

Picture Courtesy :The Hindu

You must be logged in to post a comment Login