ഉപഗ്രഹവേധ മിസൈലുകള്‍ വികസിപ്പിക്കാനുള്ള തീരുമാനമെടുത്തത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം: നിര്‍മ്മല സീതാരാമന്‍

 

ന്യൂഡല്‍ഹി: നമ്മുടെ രാജ്യത്തിന്റെ പ്രധാനനേട്ടമായ ഉപഗ്രഹവേധ മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷി ഇന്ത്യ നേരത്തെ തന്നെ ആര്‍ജിച്ചതാണെങ്കിലും അവ പരീക്ഷിക്കാനുള്ള തീരുമാനം 2014ലാണ് എടുത്തതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ഒരു രാജ്യത്തിനും ഈ സാങ്കേതികവിദ്യ വില്‍ക്കാനോ കൈമാറാനോ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രിയുടെ വിശദീകരണം.

മിഷന്‍ ശക്തി എന്ന പേരിലുള്ള ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഇത്തരം സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈലിന്റെ സാങ്കേതികവിദ്യ ഒരു രാജ്യത്തുനിന്നും കടമെടുക്കാനോ വാങ്ങാനോ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

You must be logged in to post a comment Login