ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തില്‍ സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന നമ്പറുകള്‍, മെസേജുകള്‍, ഫോട്ടോകള്‍ അടക്കമുള്ള സ്വകാര്യവിവരങ്ങള്‍, വീഡിയോകള്‍ എന്നിവ ഓപ്പോ, വിവോ, ജിയോണി, ഷവോമി, എന്നീ ചൈനീസ് കമ്പനികള്‍ ചോര്‍ത്തുവെന്നെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. വിവോ, ഒപ്പോ, ഷവോമി തുടങ്ങി 21 ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചത്.

സ്മാര്‍ട്ട്‌ഫോണില്‍ സൂക്ഷിക്കുന്ന സന്ദേശങ്ങളും മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് 28 ന് മുന്‍പ് മറുപടി നല്‍കണം. മറുപടി ലഭിച്ച ശേഷം അധികൃതര്‍ പരിശോധന നടത്തും.

സുരക്ഷാ പ്രശ്‌നവും വിവരചോര്‍ച്ചയും ഉണ്ടെന്ന ആശങ്കയില്‍ ചൈനയില്‍ നിന്നുള്ള ഇലക്‌ട്രോണിക് സാധനങ്ങളുടെ ഇറക്കുമതി സര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പരിശോധനയില്‍ നിയമലംഘിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ പിഴയുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും. ആപ്പിള്‍, സാംസംങ് എന്നീ കമ്പനികള്‍ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്.

You must be logged in to post a comment Login