ഉപയോക്താക്കളില്‍ മാത്രമല്ല, സുരക്ഷയിലും ഒന്നാമന്‍ വാട്ട്‌സ്ആപ്പ് തന്നെ

whatsapp-phone-feature

ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പിനും സ്‌കൈപ്പിനും സ്‌നാപ്പ് ചാറ്റിനും ഉപയോക്താക്കള്‍ ധാരാളം ഉണ്ടെങ്കിലും അതില്‍ ഏതാണ് കൂടുതല്‍ സുരക്ഷിതം എന്ന്  ക്യത്യമായി പറയാന്‍ ആര്‍ക്കും സാധിക്കില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനും ഒരു ഉത്തരം ഉണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ പഠനം പ്രകാരം ഏറ്റവും സുരക്ഷിതമായ സന്ദേശ കൈമാറ്റ ആപ്ലിക്കേഷന്‍ വാട്ട്‌സ്ആപ്പാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ തൊട്ട് പിന്നാലെയുള്ളത് ഐമെസേജും ഫേസ്‌ടൈമുമാണ്. സ്‌കൈപ്പും സ്‌നാപ്പ് ചാറ്റുമാണ് സുരക്ഷിതത്വം കുറഞ്ഞ ആപ്പുകളായി പഠനം ചൂണ്ടികാണിക്കുന്നത്.

സ്‌കൈപ്പിനുള്ളത് വളരെ ദുര്‍ബലമായ എന്‍ക്രിപ്ഷനാണെന്നാണ് പഠനത്തില്‍ പറയുന്നത്. ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന സ്‌നാപ്പ് ചാറ്റിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ല എന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌നാപ്പ് ചാറ്റില്‍ ചാറ്റ് ചെയ്യുന്ന സമയത്ത് മെസേജുകള്‍ അപ്രതക്ഷ്യമാകുന്ന ഡിസ്അപ്പിയര്‍ വിദ്യ സുരക്ഷിതമാണെന്ന ധാരണ ഉപഭോക്താക്കളില്‍ സൃഷ്ടിക്കുമെങ്കിലും സ്‌നാപ്പ് ചാറ്റിലെ വിവരങ്ങള്‍ അനായാസം ചോര്‍ത്തപ്പെടുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

അതേസമയം വാട്ട്‌സ്ആപ്പിലുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ചാറ്റിനെ സുരക്ഷിതമാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വ്യക്തിപരമായ യാതൊരു വിവരങ്ങളും ആവശ്യമില്ലാതെ വാട്ട്‌സ്ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാധ്യമാണ്. ഫെയ്‌സ്ബുക്ക് കുറച്ചു കൂടി സുതാര്യമായ സോഷ്യല്‍നെറ്റ് വര്‍ക്ക് ആണെന്നും സുരക്ഷയുടെ കാര്യത്തില്‍ ഉപയോക്താക്കളുടെ ഇഷ്ടത്തിനാണ് കൂടിതല്‍ മുന്‍ഗണന എന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

You must be logged in to post a comment Login