ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തില്‍

 

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും. രാവിലെ 10.45ന് ശംഖുമുഖം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി എന്നിവരടങ്ങുന്ന സംഘം സ്വീകരിക്കും.

തുടര്‍ന്ന് രാജ്ഭവനില്‍ ഉച്ചഭക്ഷണത്തിനു ശേഷം 3.30ന് കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്ന ശ്രീ ചിത്തിര തിരുനാള്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തും. അതിനുശേഷം കോഴിക്കോട്ടേക്ക് യാത്ര തിരിക്കുന്ന ഉപരാഷ്ട്രപതി മറ്റന്നാള്‍ കോഴിക്കോട് നടക്കുന്ന രണ്ട് ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം 17 ന് വൈകുന്നേരം മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് തിരുവനന്തപുരം നഗരത്തില്‍ നഗരത്തില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.

You must be logged in to post a comment Login