ഉപരോധ സമരത്തില്‍ നിന്നും കന്റോണ്‍മെന്റ്‌ ഗേറ്റിനെ ഒഴിവാക്കണമെന്ന്‌ തിരുവഞ്ചൂര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ്‌ ഉപരോധ സമരത്തില്‍ നിന്നും കന്റോണ്‍മെന്റ്‌ ഗേറ്റിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതിപക്ഷ നേതാവിന്‌ കത്തുനല്‍കി. കന്റോണ്‍മെന്റ്‌ ഗേറ്റിന്‌ സമീപമുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ 100കണക്കിന്‌ കുട്ടികള്‍ ഉള്‍പ്പെടെ സ്വാതന്ത്ര്യദിനത്തിനുവേിയുള്ള റിഹേഴ്‌സല്‍ നടത്തുകയാണ്‌.

സ്വാതന്ത്ര്യദിന പരേഡിന്റെ ഒരുക്കങ്ങള്‍ തടസ്സപ്പെടുത്തരുത്‌. ഉപരോധസമരം നടത്തുമ്പോള്‍ കന്റോണ്‍മെന്റ്‌ ഗേറ്റ്‌ തടസ്സപ്പെടുത്താറില്ല. കഴിഞ്ഞ43 വര്‍ഷമായുള്ള കീഴ്വഴക്കമാണിതെന്നും ആഭ്യന്തരമന്ത്രിയുടെ കത്തില്‍ ചൂികാട്ടുന്നു.

You must be logged in to post a comment Login