ഉപ്പിട്ടുള്ള നാരങ്ങാവെള്ളം ആരോഗ്യത്തിന് നല്ലതോ?

water5

വേനല്‍ കടുത്തു….ഇനി നാരങ്ങാ വെള്ളത്തിനും സോഡാ നാരങ്ങായ്ക്കും ആവശ്യക്കാരും ഏറി. ശരീരത്തിലെ ക്ഷീണത്തിനും ദാഹത്തിനും എല്ലാം നാരങ്ങാനീര് അത്യുത്തമം എന്നുവേണം പറയാന്‍. മലയാളിയുടെ സംസ്ഥാന പാനീയമാണ് നാരങ്ങാവെള്ളം. എന്നാല്‍ അതിന് മുമ്പ് ഇതൊന്നു കേട്ടോളൂ ഉപ്പിട്ട് നാരങ്ങാ വെള്ളം കുടിക്കുന്നത് അപകടമാണെന്ന് പുതിയ വെളിപ്പെടുത്തല്‍.ഉപ്പിട്ടുള്ള നാരങ്ങാവെള്ളം ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണത്രേ ചെയ്യുന്നത്.

നമ്മുടെയൊക്കെ ശരീരത്തിന് വളരെ കുറച്ച് ആവശ്യമുള്ള ഒരു സാധനമാണ ഉപ്പ്. വിഷാംശം പുറത്ത് പോകാതെ തടഞ്ഞുനിര്‍ത്താനുള്ള ശേഷി ഈ വീരനുണ്ട്. അതിനാല്‍ നമ്മുടെ ശരീരത്തില്‍ എത്തുന്ന ഉപ്പും ഇതേ ധര്‍മ്മമാണ് നിര്‍വഹിക്കുന്നത്.അതു കൊണ്ടാണ് ശരീരം, ഉപ്പിനെ മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പുറം തള്ളുന്നത്. വിഷ ജന്തുകള്‍ കടിച്ചാല്‍ ഉപ്പ് ചേര്‍ക്കാതെ ഭക്ഷണം കഴിക്കാന്‍ പറയുന്നതും അതുകൊണ്ടാണ്.ഇതുതന്നെയാണ ഉപ്പിട്ട നാരങ്ങാവെള്ളത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. നാരങ്ങാ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുമ്പോള്‍ ശരീരത്തിലെത്തിയ ഉപ്പിനെ പുറന്തള്ളാന്‍ ശരീരത്തിലെ വെള്ളം വലിച്ചെടുക്കപ്പെടും. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കുകയും ദാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരം വരളും ക്ഷീണം കൂടും ചുരുക്കത്തില്‍ ഉപ്പിട്ടുള്ള നാരങ്ങാവെള്ളം ശരീരത്തിന് നല്‍കുന്നത് താല്‍ക്കാലിക ഉന്മേഷം മാത്രമാണെന്നു വേണം പറയാന്‍.

You must be logged in to post a comment Login