ഉപ്പൂപ്പയ്ക്ക് മാത്രമല്ല, എനിക്കുമുണ്ട് ബെന്‍സ്; കാറോടിച്ച് ദുല്‍ഖറിന്റെ മകള്‍; ഇനി കൂളിംഗ് ഗ്ലാസ് ഭ്രമവും കുട്ടിക്ക് ഉണ്ടോയെന്ന് ആരാധകര്‍

മമ്മൂട്ടിയുടെയും, ദുല്‍ഖര്‍ സല്‍മാന്റെയും വാഹന പ്രേമത്തെപ്പറ്റി ആരാധകര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഇപ്പോഴിതാ ദുല്‍റിന്റെ മകള്‍ മറിയത്തിനും അതേ വാഹന കമ്പം പകര്‍ന്നു കിട്ടിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുഞ്ഞുബെന്‍സ് കാറിന്റെ വളയം പിടിച്ച് മറിയം കളിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

അമ്മ മഴവില്ലിന്റെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വാപ്പച്ചിയുടെ ഡാന്‍സ് കാണാന്‍ അമാലുവിനൊപ്പം മറിയം എത്തിയിരുന്നു. അവിടെയുണ്ടായിരുന്ന എല്ലാ താരങ്ങളും കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login