ഉമംങ് ബേദി ഫെയ്‌സ്ബുക്ക് ഇന്ത്യ എംഡി; സ്ഥാനക്കയറ്റം കീര്‍ത്തിക റെഡ്ഢിയുടെ മാറ്റത്തെ തുടര്‍ന്ന്

umang-bedi

മുംബൈ: ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടര്‍ ആയി ഉമംങ് ബേദി നിയമിതനായി. ജൂലൈയിലാണു ബേദി ചുമതലയേറ്റെടുക്കുക. അഡോബി സൗത്ത് ഏഷ്യയുടെ മുന്‍ എംഡിയാണ് ബേദി. അമേരിക്കയ്ക്കു പുറത്ത് ഏറ്റവുമധികം ഫെയ്‌സ് ബുക്ക് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.

പ്രതിമാസം 150 മില്യണ്‍ ആക്ടീവ് ഉപയോക്താക്കളാണു ഫെയ്‌സ്ബുക്കിന് ഇന്ത്യയിലുള്ളത്. നിലവില്‍ ഫെയ്‌സ്ബുക്ക് ഇന്ത്യ എംഡിയായ കീര്‍ത്തിക റെഡ്ഢി ഫെയ്‌സ്ബുക്കിന്റെ ഗ്ലോബല്‍ അക്കൗണ്ട്‌സ് ടീമിനൊപ്പം ചേരുന്നതിനായി അമേരിക്കയിലെ മെന്‍ലോ പാര്‍ക്കിലുള്ള ഫെയ്‌സ്ബുക്ക് തലസ്ഥാനത്തേക്കു പോകുന്ന ഒഴിവിലാണു ബേദിയെ നിയമിച്ചിരിക്കുന്നത്.

പൂണെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനിയറിങ് പാസായ ബേദി ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലും പഠിച്ചിട്ടുണ്ട്.

You must be logged in to post a comment Login