ഉമ്മന്‍ചാണ്ടി രാജിവെച്ചില്ലെങ്കില്‍ സമരശൃംഖല:പിണറായി

സോളാര്‍ തട്ടിപ്പിന് കുട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ചില്ലെങ്കില്‍ ശ്യംഖല സമരവുമായി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തുടര്‍ സമരങ്ങള്‍ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനിക്കും. ഉമ്മന്‍ ചാണ്ടിയുടെ പൊതുപരിപാടികള്‍ തുടര്‍ന്നും ഉപരോധിക്കുമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Untitled-2 copy

ഏറെ നാളത്തെ സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധം. സമരം പിന്‍വലിച്ചത് സംബന്ധിച്ച് ചില ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ വസ്തുതയില്ല. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതുണ്ട്.  ഇവിടെ ഒരു സമരരീതി മാത്രമാണ് അവസാനിച്ചത്. മുഖ്യമന്ത്രിക്കെതിരായ സമരം തുടരും. മറ്റൊരു സമരം ഇരമ്പാന്‍ പോകുന്നതില്‍ സംശയം വേണ്ടെന്നും പിണറായി വ്യക്തമാക്കി.

ഉപരോധം അവസാനിപ്പിച്ചത് മറ്റൊരു സമരത്തിന്റെ തുടക്കമാകാനാണ്. ആ ഒരു കാര്യത്തില്‍ എതിരാളികള്‍ക്കോ സമരത്തെ അനുകൂലിക്കുന്നവര്‍ക്കോ സംശയം വേണ്ട. ഉപരോധം എല്‍ഡിഎഫിനു നല്‍കിയ കരുത്ത് വിവരണാതീതമാണ്.  സെക്രട്ടറിയേറ്റ് ഉപരോധം എന്ന സമരരൂപം മാത്രമാണ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തിന്റെ പ്രത്യേകത ഒക്കെ അനുഭവിക്കാമെന്ന് ഉമ്മന്‍ചാണ്ടി ഇനി കരുതേണ്ട.

ഒരു പൊതുപരിപാടിയിലും പൊതുജനങ്ങളുടെ പ്രതിഷേധം കാരണം പങ്കെടുക്കാനാകാത്ത അവസ്ഥ ഉമ്മന്‍ചാണ്ടിക്ക് വരും അത് സംസര്‍ഗമായാലും സമ്പര്‍ക്കമായാലും ശരി. ഇനി അധികനാളുകള്‍ തുടരാനാകുമെന്ന് ഉമ്മന്‍ചാണ്ടി വ്യാമോഹിക്കേണ്ടെന്നും പിണറായി പറഞ്ഞു.

 

 

 

 

 

You must be logged in to post a comment Login