ഉമ്മന്‍ ചാണ്ടിയ്ക്ക് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായ സലിം രാജിന്റെ ഭൂമി ഇടപാടുകളില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പോസ്റ്റ്.


പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നാണ് പോസ്റ്റ് വ്യക്തമാക്കുന്നത്. ഇന്റലിജന്‍സ് ക്ലിയറന്‍സിന്റെ അടിസ്ഥാനത്തില്‍ പേര്‍സണല്‍ സ്‌റാഫിനെ നിയമിക്കുന്നതാണ് നല്ലത് എന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ചെന്നിത്തല പറയുന്നു. തന്റെ ഓഫീസില്‍ അത്തരത്തിലാണ് സ്‌റാഫുകളെ നിയമിച്ചിട്ടുള്ളത്. മുന്‍കാലങ്ങളിലെ ഒരു സര്‍ക്കാരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ലെന്നും ഉച്ചയ്ക്ക് ഒരു മണിയോടെ പോസ്റ്റ് ചെയ്ത സ്റ്റാസ് അപ്‌ഡേറ്റില്‍ ചെന്നിത്തല പറയുന്നു.

You must be logged in to post a comment Login