ഉയരം ചുരുങ്ങിവരുന്ന അപൂര്‍വ്വ രോഗം; അഞ്ച് അടിക്കാരി ദേവിക്ക് ഇപ്പോള്‍ വലിപ്പം രണ്ട് അടി മാത്രം

devi

പ്രായം കൂടും തോറും ഉയരം കുറഞ്ഞ് വരുന്ന അപൂര്‍വ്വ രോഗം ബാധിച്ച ഒരു മുത്തശ്ശി. ശരീരപ്രകൃതി കൊണ്ട് ഒരു കുഞ്ഞിനെ പോലെയാണ് ഈ 60 വയസുകാരി ഇപ്പോള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് ശാന്തി ദേവി. ഇന്ന് ഇവര്‍ ഈ ഗ്രാമത്തിലെ വിനോദ സഞ്ചാരികളുടെ ഒരു ആകര്‍ഷക വസ്തുവായി മാറിയിരിക്കുകയാണ്.

പ്രായം കൂടം തോറും കൈകാലുകള്‍ ചുരുങ്ങുന്ന അവസ്ഥയാണ് ഇവരുടേത്. വൈദ്യശാസ്ത്രം പോലും നിഷ്പ്രഭമായ ഈ രോഗത്തിനു മുന്നില്‍ ഇനി എന്ത് എന്ന് അറിയാതെ ജീവിക്കുയാണ് ഇവര്‍. സാധാരണ ആളുകളെ പോലെ ഇവര്‍ക്ക് കൈകള്‍ യാഥേഷ്ടം ചലിപ്പിച്ചുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. നടക്കാനോ ജോലികള്‍ ചെയ്യാനോ ഒന്നിനും ആവുന്നില്ല. രണ്ട് പതിറ്റാണ്ടി ഇവര്‍ ഈ ദുരന്ത ജീവിതം നയിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ച് അടി ഉയരമുണ്ടായിരുന്ന ദേവിക്ക് ഇപ്പോള്‍ രണ്ട് അടിയായി ചുരുങ്ങിയിരിക്കുന്നു.

‘മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹം കഴിച്ചത്. തികച്ചും ആരോഗ്യകരമായ ഒരു സാധാരണ ജീവിതം നയിക്കുകയായിരുന്നു. മൂന്നാമത്തെ മകനെ പ്രസവിച്ച ശേഷമാണ് ശാന്തി ദേവിക്ക് ഈ രോഗം ബാധിച്ചത്.

മൂന്നു മാസം അതി കഠിനമായ വേദനയാണ് അനുഭവിച്ചത്. പിന്നീട് ശരീരത്തില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങി. അവളുടെ അസ്ഥികള്‍ ചുരുങ്ങി ഉയരും കുറഞ്ഞ് വന്നു. ഞങ്ങള്‍ക്ക് ഈ മാറ്റം മനസ്സിലായി എങ്കിലും അവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് നടക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ ആണ് വേദനയോടെ അതിനെ അംഗീകരിച്ചതെന്നും ശാന്തി ദേവിയും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.

കുറെ ആശുപത്രിയില്‍ കാണിച്ചു എങ്കിലും അവര്‍ പറയുന്ന വലിയ പണ ചിലവുള്ള ടെസ്റ്റുകള്‍ ചെയ്യാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ ചികിത്സകള്‍ ഒന്നും നടത്താന്‍ കഴിയുന്നില്ല. മറ്റ് ഗ്രാമങ്ങളില്‍ നിന്നും ഇവരെ കാണാന്‍ മാത്രമായി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

You must be logged in to post a comment Login