ഉറുമ്പിക്കരയിലേക്ക് ഒറ്റയ്ക്കൊരു യാത്ര

 

ഗ്രൂപ്പിൽ നിന്നും ആണ് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത്.. പെട്ടെന്നൊരു ആവേശത്തിന്റെ പുറത്ത് ഉച്ചയ്ക്ക് 12.30 ആയപ്പോ ഊണ് കഴിച്ചിട്ട് വീട്ടിൽ നിന്ന് ഇറങ്ങി.. ഗൂഗിൾ മാപ്പിൽ റൂട്ട് നോക്കി സ്‌ക്രീൻ ഷോട്ട് എടുത്തു വെച്ചു, ഇനി റേഞ്ച് ഇല്ലേലും വഴി തെറ്റരുതല്ലോ, നേരെ മുണ്ടക്കയം .. അവിടുന്ന് കുറ്റിക്കൽ വെമ്പളി വഴി ഉറുമ്പിക്കരയിലേക്ക്. സമയം 2 മണി ആകുന്നതെ ഉള്ളു, നല്ല വെയിലും ഉണ്ട്. വന്ന സമയം ശരിയായില്ല എന്നൊരു തോന്നൽ, ഇത്തിരി ചാറ്റൽ മഴ ഒക്കെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.. വഴിയിൽ കണ്ട ഒരു പെട്ടിക്കെടേന്നു ഒരു സോഡാ നാരങ്ങാ വെള്ളവും കുടിച്ചു പതുക്കെ മല കയറാൻ ആരംഭിച്ചു.. വല്യ റബ്ബർ എസ്റ്റേറ്റ്നു നടുവിലൂടെ വളഞ്ഞു പുളഞ്ഞുള്ള കയറ്റം, ആദ്യമൊക്കെ കുറച്ചു ടാറിങ് ഒള്ള റോഡ് ആരുന്നു.. പിന്നെ മണ്ണിട്ട വഴിയായി.. പിന്നെ പേരിനു മാത്രം വഴി.. ബുള്ളറ്റ് ഒരു മടിയും കൂടാതെ കുതിച്ചു.. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു പഴയ വീട് കണ്ടു, മുറ്റത്ത് ഉപേക്ഷിച്ച നിലയിൽ ഒരു പഴയ കാർ ഉം.. അവിടെ വണ്ടി നിർത്തി കുറച്ചു നേരം റസ്റ്റ് എടുത്തു.. നല്ല കാറ്റ്.. നല്ല സുഖം.. അവിടുന്നും മുന്നോട്ടു പോയി.. ചെറിയ നീർചാലുകളും വെള്ളച്ചാട്ടങ്ങളും.. ഒന്നിലും ഇറങ്ങിയില്ലാ, വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത് . കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോൾ അവിടെ ഒരു ചായക്കട.. അവിടുന്നു ഒരു സ്ട്രോങ്ങ് ചായയും ഒരു പരിപ്പുവടയും കഴിച്ചു.. ഒരു തിരുവല്ലക്കാരൻ ചേട്ടൻ നടത്തുന്ന കട ആണ്.. പേര് ശശിധരൻ.. ആ ചേട്ടനോട് കുറെ കത്തിയൊക്കെ വെച്ച്‌ ഇരുന്നു.. ഒററയ്ക്ക് പോകുന്നത് റിസ്ക് ആണെന്ന് അവിടെ ഇരുന്ന ചേട്ടന്മാരു പറഞ്ഞു .. ഇതൊക്കെ അല്ലെ ചേട്ടാ ഒരു രസം എന്നും പറഞ്ഞു അവിടുന്നും മുന്നോട്ട്.. കുറച്ച് അങ്ങ്‌ ചെന്നപ്പോ ഒരു ചേട്ടൻ റോഡിന് സൈഡീൽ പിക്ക് അപ്പ് വാൻ കഴുകുന്നു.. പുള്ളി എന്നോട് എങ്ങോട്ട് ആണെന്നു ചോദിച്ചു .. ഇനി അങ്ങോട്ടു വഴി മോശമാണ്.. ബൈക്ക് പോകില്ല.. പിന്നെ ഇടയ്ക്കൊക്കെ ഇവിടെ പുലി ഇറങ്ങാറുണ്ട് പോലും..  ഞാൻ ചോദിച്ചു പുലിയോ…!!! ഇടയ്ക്കു ആടിനെ ഒക്കെ പിടിക്കാറുണ്ട് എന്ന്.. പുലിമുരുകനിലെ മൂപ്പൻ തള്ളുന്ന പോലെ തള്ളുന്നതാണോ ഇനി..  എന്തായാലും ഇത്രേം വന്നു ഇനി പിന്നോട്ട് ഇല്ല.. കുറച്ചു കൂടി ചെല്ലുമ്പോൾ ഒരു പഴയ ടി ഫാക്ടറി കാണം.. വീണ്ടും മുന്നോട്ട്.. വഴി വീണ്ടും മോശമായി തുടങ്ങി.. പക്ഷെ പതിയെ ബുള്ളറ്റ് കേറി പോയി.. അവിടെ ഒരു റിസോർട് ഉണ്ട്.. അവിടെ വെച്ച് ഒരു ചേട്ടൻ ബൈക്കേൽ വരുന്നു.. എന്നെ പോലെ ഏതെലും പ്രാന്തന് ആണെന്ന് ഓർത്ത്‌ ഞാൻ വണ്ടി നിർത്തി.. പുളളിയും നിർത്തി.. എങ്ങോട്ട് ആണ് എന്ന് ചോദിച്ചു.. ഞാൻ പറഞ്ഞു അങ്ങനെ ഒന്നും ഇല്ല.. കുട്ടിക്കാന്നം വഴി വാഗമൺ.. പുള്ളി ഒരു പുച്ചത്തോടെ ഒന്ന് ചിരിച്ചു.. മുകളിലേക്ക് ബൈക്ക് കൊണ്ട് പോവൻ പറ്റില്ല… അതും ഒറ്റയ്ക്ക് .. 4 വീൽ ഒള്ള ജീപ്പ് മാത്രേ പോവുള്ളു.. വന്ന വഴി തന്നെ തിരിച്ചു പോവുന്നതാണ് നല്ലത്.. ഒരു ഭീഷണിയുടെ ലൈൻ.. ഇൻ ഗോസറ്റ് ഹൗസ്ൽ നെടുമുടി വേണുച്ചേട്ടൻ പറയുന്നപോലെ.. നാശത്തിലേക്കാ നിന്റെ പോക്ക്..  പിന്നെ ഒന്നും നോക്കിയില്ല വീണ്ടും മുന്നോട്ട്.. അല്ലേലും ചെയ്യരുതെന്ന് പറയുന്ന കാര്യം ചെയ്യാനാണല്ലോ നമ്മുക്ക് താൽപ്പര്യം .  ഒരു കല്ലിന് അടുത്ത കല്ലിലേക്ക് ചാടി ചാടി പാവം ബുള്ളറ്റ്.. ഇടയ്ക്കു വെള്ളകെട്ടുകളും ചെളിയും.. മുകളിലേക്ക് കേറും തോറും കോടമഞ്ഞു കാഴ്ച മറയ്ക്കാൻ തുടങ്ങി.. വഴി വീണ്ടും മോശമായി .. ഒരു മനുഷ്യനെ പോലും ആ വഴിക്കൊന്നും കാണാൻ ഇല്ല.. ഇടയ്ക്കു കാടിന്റെ സംഗീതം കേൾക്കാം.. പെട്ടെന്ന് ഒരു ആൾ വഴിക്കു കുറുകെ ചാടി.. ഞാൻ ഒന്ന് ഞെട്ടി.. ഒരു പാമ്പ്..!! നല്ല കറുത്ത് തടിച്ചു നല്ല നീളമുള്ള ഒരെണ്ണം.. പേരറിയാത്ത കൊണ്ട് നമ്മുക്കു മൂർഖൻ എന്നോ അണലി എന്നോ വിളിക്കാം  എന്നാലല്ലേ ഒരു ഭീകരത ഒക്കെ വരുള്ളൂ  ചിലപ്പോ അത് വല്ലോ ചേരയും ആയിരിക്കും വീണ്ടും മുന്നോട്ടു.. ഇടയ്ക്കു ചിത്രശലഭങ്ങൾ, അണ്ണാൻ ,കാട്ടുകോഴി തുടങ്ങിയ ഭീകര ജീവികളെയും കണ്ടു.. ഇരുമ_ലച്ചി പാറയുടെ അടുത്ത്‌ എത്താറായി.. പക്ഷെ ബുള്ളറ്റ് പഴേ പോലെ കേറുന്നില്ല.. പവർ പോരാന്നുതോന്നി.. ക്ലച്ച് താങ്ങിയും മറ്റും മാക്സിമം പവർ എടുത്തിട്ടും വീൽ കറങ്ങുന്നത് അല്ലാതെ മുന്നോട്ടു നീങ്ങുന്നില്ല.. കോട ഇറങ്ങിയത് കാരണം ചുറ്റും ഉള്ളത് ഒന്നും കാണാനും വയ്യ.. വണ്ടി ഒരിഞ്ചു അനങ്ങുന്നില്ല.. ഒരു ആവേശത്തിന്റെ പുറത്തു ഇറങ്ങി തിരിച്ചതാണ്.. കൂട്ടിനു ആരേലും ഉണ്ടാരുന്നെങ്കിൽ എന്ന് ഓർത്തു പോയി.. ഒരു സഹായത്തിനു ഒരു മനുഷ്യനെ പോലും കാണാൻ ഇല്ല.. 5 മണി ആയപ്പോളേക്കും നല്ല ഇരുട്ടും ആയി.. മൊത്തത്തിൽ പേടിപ്പിക്കുന്ന ഒരു അന്തരീക്ഷം..  ഞാൻ തന്നെ വണ്ടി ഇറങ്ങി തള്ളാൻ തീരുമാനിച്ചു.. ഫുൾ ആക്സിലറേഷൻ കൊടുത്തു തള്ളി.. ഇല്ല.. അനങ്ങുന്നില്ല..  ആദ്യത്തെ ആ ഉഷാറൊക്കെ പോയി..കയ്യും കാലുമൊക്കെ തളർന്നു തുടങ്ങി.. എങ്ങനെലും മെയിൻ റോഡിൽ എത്തിയ മതി എന്നായി.. ഇതിനിടയ്ക്ക് ഒന്ന് രണ്ടു പ്രാവിശ്യം വണ്ടി മറിഞ്ഞു.. ആരേലും ആ വഴി ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. എങ്ങാനും ടയർ പഞ്ചർ ആകുകയോ കേബിൾ വല്ലതും പൊട്ടുകയ്യോ ചെയ്താൽ പെട്ട് പോകും.. തഴോട്ട് തിരിച്ചിറങ്ങിയലോ എന്ന് ആലോചിച്ചു തുടങ്ങി.. അതും റിസ്ക് ആണ്.. വണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ നില്കുന്നു.. ടയർ ചെളിയിൽ താഴ്ന്നു. ഞാൻ അറിയാതെ തന്നെ ഒള്ള ദൈവങ്ങളെ ഒക്കെ വിളിച്ചു പോയി.. എങ്ങോട്ടാ പോകുന്നേന് ആരോടും പറഞ്ഞിട്ടില്ല.. വീട്ടിൽ ചുമ്മാ ഒന്ന് കറങ്ങാൻ പോയിട്ടു വരാം എന്നും പറഞ്ഞു ഇറങ്ങിയതാണ്.. “ജാങ്കോ നീ അറിഞ്ഞോ.. ഞാൻ പിന്നേം പെട്ടു..!!”
ഫോൺ ന്റെ ചാർജ് തീർന്നിരിക്കുന്നു.. അല്ലേലും അവിടെ റേഞ്ച് ഇല്ല.. മഴയുടെ ശക്‌തി കൂടി കൂടി വരുന്നു.. ആരോട് പറയാൻ ആര് കേൾക്കാൻ..!! കഴിച്ചതൊക്കെ ദഹിച്ചു.. വിശന്നിട്ട് കണ്ണ് കാണാൻ വയ്യ എന്ന അവസ്ഥ.. കുറച്ച് വെള്ളമെങ്കിലും കിട്ടിയാൽ മതി.. എങ്ങനെ എങ്കിലും കേറി പോയെ പറ്റു.. കുറെ കല്ല് ഒക്കെ പെറുക്കിയിട്ടു ഒരു വിധം തള്ളി പതിയെ പതിയെ കേറി ഒരു വിധം ഇരുമലച്ചി പാറയിൽ എത്തി.. അവിടെ ഒരു ചെറിയ അംമ്പലം പോലെ ഒന്നുണ്ട്‌.. കോട കാരണം ഒന്നും കാണാൻ വയ്യ.. ഇനിയും പോകണം മെയിൻ റോഡ് എത്താൻ.. അധികനേരം നിന്നില്ല, നിൽക്കാൻ പറ്റുന്ന അവസ്ഥ അല്ലാരുന്നു..  വീണ്ടും മുന്നോട്ട് അവിടുന്നു ആഷ്‌ലി ബംഗ്ളാവ് വഴി കുട്ടിക്കാനം .. മെയിൻ റോഡ് കണ്ടപ്പോളാണ് ശ്വാസം നേരെ വീണത്.. അപ്പോളേക്കും സമയം 6 മണി കഴിഞ്ഞു.. പിന്നെ ഒന്നും നോക്കിയില്ല ആദ്യം കണ്ട ഹോട്ടലിൽ കേറി ഫുൾ ടാങ്ക് അടിച്ച് നേരെ വീട്ടിലേക്ക്…
നല്ല അടിപൊളി ഓഫ് റോഡിങ് എക്സ്പീരിയൻസ്.. ഇത്തിരി പേടിപ്പിച്ചു എങ്കിലും അടിപൊളി..  
ഓഫ്‌റോഡ് റൈഡ് ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ റൂട്ട് ആണിത്.. ബൈക്ക് അല്ലേൽ 4വീൽ ഡ്രൈവ് ഉള്ള suv മാത്രേ പോകു.. ബൈക്കിനു ആണ് പോകുന്നതെങ്കിൽ ഗ്രൂപ്പ് ആയിട്ട് പോകുക.. (വണ്ടിക്കു പണി കിട്ടുവാണേൽ തളളാൻ ആരോഗ്യമുളള ആളു കൂടെ വേണം )

You must be logged in to post a comment Login