ഉഷ്ണതരംഗം: കലക്ടറുടെ നിര്‍ദേശം ലംഘിച്ച സ്‌കൂളിനെതിരെ നടപടി

schoolതിരുവനന്തപുരം: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം ലംഘിച്ച് തുറന്നു പ്രവര്‍ത്തിച്ച സ്‌കൂളിനെതിരെ നടപടി. ചിറയിന്‍കീഴ് ഗോകുലം പബ്ലിക് സ്‌കൂളിന്റെ വൈദ്യുതി ബന്ധം കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിച്ഛേദിച്ചു. നിര്‍ദേശം ലംഘിക്കുന്നത് തുടര്‍ന്നാല്‍ സ്‌കൂളിന്റെ ഫിറ്റ്‌നസ് റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് മൂലമുണ്ടാകുന്ന ഉഷ്ണതരംഗം കേരളത്തില്‍ രണ്ട് ദിവസം കൂടി തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ഞായറാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മേയ് 20വരെ നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടിരുന്നു.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊരിവെയിലത്തും സ്‌പെഷ്യല്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ക്കായി കുട്ടികള്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ യഥാക്രമം മേയ് മൂന്ന്, മേയ് എട്ട്, മേയ് ഒമ്പത്, മേയ് 20 വരെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

You must be logged in to post a comment Login