ഊട്ടിയിലേക്ക് ഒരു ട്രെയിന്‍ യാത്ര

14045645_1614185125545896_3345772842328045095_nട്രെയിന്‍ യാത്ര എന്നാല്‍ പലര്‍ക്കും വിരസമായ അനുഭവമായിരിക്കും. വേഗത തീരെയില്ലാത്ത ഒരു ട്രെയിനിലാണ് നിങ്ങളുടെ യാത്രയെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ലോകത്തിലെ തന്നെ വേഗതകുറഞ്ഞ ഒരു ട്രെയിനില്‍ കയറി ഒരു ഉല്ലാസ യാത്ര നടത്തിയാലോ. മേട്ടുപളയം ഊട്ടി യാത്രയേക്കുറിച്ചാണ് ഇത്രയും നേരം ചുറ്റിവളച്ച് പറയാന്‍ തുടങ്ങിയത്.

യാത്ര തുടങ്ങും മുന്‍പ് ചില അറിവുകള്‍

തമിഴ്‌നാട്ടിലെ മേട്ടുപാളയത്തില്‍ നിന്ന് ഊട്ടി വരെയുള്ള റെയില്‍പാതയാണ് നീലഗിരി മൗണ്ടൈന്‍ റെയില്‍വെ എന്ന് അറിയപ്പെടുന്നത്. ഇവിടുത്തെ ടോയ് ട്രെയിനുകളാണ് പ്രധാന കൗതുകം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഈ ട്രെയിന്‍.

ഇന്ത്യയില്‍ ഷിംലയില്‍ മാത്രമാണ് ഇതിനു പുറമേ ടോയ് ട്രെയിനുകള്‍ ഉള്ളത്. കോളനി ഭരണകാലത്ത് ഊട്ടി ആയിരുന്നല്ലോ ബ്രിട്ടീഷുകാരുടെ സമ്മര്‍ ഹെഡ് കോട്ടേഴ്‌സ്. അക്കാലത്ത്, അതായത് 1899ല്‍ പണിപൂര്‍ത്തിയാക്കിയതാണ് ഈ റെയില്‍പാത.
പാത നീളുന്നത് എവിടെ വരെ?

14079963_1614185092212566_5352443804600484096_n
മേട്ടുപാളയത്ത് നിന്ന് നീലഗിരി മലനിരകളിലൂടെ ഊട്ടിയിലെ ഉദഗമണ്ഡലം വരേയാണ് ഈ പാത നീളുന്നത്. 26 ആര്‍ച്ച് പാലങ്ങളും 16 തുരങ്കങ്ങളും ഒരു നെടുനീളന്‍ പാലവും പിന്നിട്ട് 46 കിലോമീറ്റര്‍ ആണ് ഈ പാതയുടെ നീളം. ഈ പാതയിലൂടെയുള്ള ട്രെയിന്‍ യാത്ര സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്ന ഒന്നാണ്. ട്രെയിനില്‍ ഇരുന്നാല്‍ ഭംഗിയുള്ള കാഴ്ചളാണ് കാണാന്‍ ആകുക. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലനിരകളും തേയിലത്തോട്ടങ്ങളും കൊടുംകാടുകളും ഈ യാത്രയ്ക്കിടയില്‍ സഞ്ചാരികള്‍ക്ക് കാണാന്‍ ആകും. തേയില തോട്ടങ്ങള്‍ക്ക് പേരു കേട്ട കുന്നൂരിലൂടെയാണ് ട്രെയിന്‍ കടന്നു പോകുന്നത്.
മേട്ടുപ്പാളയം കഴിഞ്ഞാല്‍ ചെങ്കുത്തായ കുന്നുകള്‍ കയറിയാണ് ട്രെയിന്‍ പോകുന്നത്. അതിനാല്‍ തന്നെ ഇന്ന് സാധാരണ കാണാറുള്ള ഡീസല്‍ എഞ്ചിനോ ഇലക്ട്രിക് എഞ്ചിനോ അല്ല കുന്നുകയറുമ്പോള്‍ ട്രെയിന് ഉപയോഗിക്കുന്നത്. എക്‌സ് ക്ലാസ് ശ്രേണിയില്‍പ്പെടുന്ന ലോക്കോമോട്ടീവ് എഞ്ചിനാണ് ഇതിന് ഉപയോഗിക്കുന്നത്.

46 കിലോമീറ്റര്‍ ദൂരമാണ് ഊട്ടി മേട്ടുപ്പളയം പാതയ്ക്ക്. നിരവധി ആര്‍ച്ച് പാലങ്ങളും തുരങ്കങ്ങളും പിന്നിട്ടാണ് ട്രെയിന്‍ ഊട്ടിയില്‍ എത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെയുള്ള റെയില്‍ പാതയും ഇതാണ്.
ട്രെയിന്‍ സമയം

14095811_1614185112212564_400478008477356986_n
ഇവിടെ നിന്ന് ഒറ്റ ടോയ് ട്രെയിനെ ഉള്ളു. മേട്ടുപാളയത്ത് നിന്ന് 7.10ന് ആണ് ട്രെയിന്‍ പുറപ്പെടുന്നത്. ഉച്ചയോടെ ഇത് ഊട്ടിയില്‍ എത്തിച്ചേരും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഈ ട്രെയിന്‍ ഊട്ടിയില്‍ നിന്ന് തിരിക്കും. വൈകുന്നേരം 6.35 ഓടെ മേട്ടുപ്പാളയത്ത് എത്തിച്ചേരും. എങ്കില്‍ നമുക്ക് ഒന്ന് ട്രെയിന്‍ യാത്ര ചെയ്താലോ
രാവിലെ 7. 10നാണ് മേട്ടുപ്പാളയത്തില്‍ നിന്ന് ടോയ് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. ചെന്നൈയില്‍ നിന്ന് 496 കിലോമീറ്ററും. കോയമ്പത്തൂരില്‍ നിന്ന് 32 കിലോമീറ്ററും പാലക്കാട് നിന്ന് 85 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്ന് 362 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.

രാവിലെ എട്ടേമുക്കാലോടെയാണ് ട്രെയിന്‍ ഹില്‍ഗ്രോവില്‍ എത്തുന്നത്. മേട്ടുപ്പളയത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഷന്‍. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഈ സ്റ്റേഷനില്‍ ഉണ്ട്.
രാവിലെ പത്തരയോടെ ട്രെയിന്‍ കുന്നൂര് എത്തിച്ചേരും. യാത്രക്കിടെയിലെ പ്രധാന സ്റ്റേഷനാണ് ഇത്. ഇവിടെ പത്ത് മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിടും. ഇവിടെ വരെയേ റാക്ക് റെയില്‍ ഉള്ളു. ഈ സ്റ്റേഷന്‍ മുതല്‍ ഡീസല്‍ എഞ്ചിനിലാണ് ട്രെയിന്‍പ്രവര്‍ത്തിക്കുന്നത്.

തുടര്‍ന്ന് 10.47 ഓടെ നമ്മള്‍ വെല്ലിംഗ്ടണ്‍ സ്റ്റേഷനില്‍ എത്തിച്ചേരും. ഇവിടെയാണ് മദ്രാസ് റെജിമെന്റിന്റെ ആസ്ഥാനം. 11. 19 ഓടെയാണ് ട്രെയിന്‍ കേട്ടി റെയില്‍വെ സ്റ്റേഷനില്‍ എത്തുക. ഊട്ടിക്ക് വളരെ അടുത്തുള്ള സ്റ്റേഷനാണ് ഇത്.

ഊട്ടിക്ക് മുന്നിലുള്ള റെയില്‍വെ സ്റ്റേഷനാണ് ലവ്‌ഡേല്‍ ഇവിടെ നിന്ന് നാലു കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം ഊട്ടിയില്‍ എത്താന്‍. 12 മണിയോടെ ഊട്ടിയില്‍ ട്രെയിന്‍ എത്തിച്ചേരും. എന്താ ഇങ്ങനെ ഒരു ട്രെയിന്‍ യാത്രയ്ക്ക് ആഗ്രഹമില്ലേ നേരെ മേട്ടുപ്പാളയത്തിലേക്ക് പൊയ്‌ക്കോളു.

You must be logged in to post a comment Login