ഊര്‍ജം നല്‍കും പച്ചക്കറി ജ്യൂസുകള്‍

ശരീരത്തിന് പോഷകങ്ങളും, ഊര്‍ജ്ജവും ലഭിക്കാന്‍ ഉത്തമമായ മാര്‍ഗ്ഗമാണ് പച്ചക്കറികള്‍. ചീര, മല്ലി, പുതിന, കാബേജ് എന്നീ പച്ചക്കറികളൊക്കെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, മിനറലുകള്‍, ന്യൂട്രിയന്റുകള്‍ എന്നിവ സമൃദ്ധമായി അടങ്ങിയവയാണ്. ഏറെ ആരോഗ്യഗുണങ്ങളുള്ളവയാണ് പച്ചക്കറികള്‍. ആഹാരക്രമത്തില്‍ പതിവായി പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് സാധാരണമാണ്. പച്ചക്കറികള്‍ വേവിച്ചോ ജ്യൂസ് രൂപത്തിലോ കഴിക്കാവുന്നതാണ്. ശരീരത്തിന് മികച്ച ഊര്‍ജ്ജം നല്കുന്ന നിരവധി പച്ചക്കറി ജ്യൂസുകളുണ്ട്. ഇവ പതിവായി ഉപയോഗിക്കുന്നത് ശരീരത്തില്‍ കുറവുള്ള പോഷകങ്ങള്‍ നല്കുകയും അതുവഴി മികച്ച തോതില്‍ ഊര്‍ജ്ജം ലഭിക്കുകയും, പ്രതിരോധശേഷി ഉയര്‍ത്തുകയും ചെയ്യും.

*  ആരോഗ്യം നല്‍കും ഗ്രീന്‍ ജ്യൂസ്
ചീര തേങ്ങ ജ്യൂസ.്

ഒരു കപ്പ് തേങ്ങപ്പാല്‍, അരച്ച ചീര, ഒരു കപ്പ് കാബേജ് ഇല, സെലറി കമ്പുകള്‍, ഒരു വാഴപ്പഴം, കറുവപ്പട്ട എന്നിവയാണ് ഇതിന് വേണ്ടുന്ന ചേരുവകള്‍. ഇവയെല്ലാം ഒരു ബ്ലെന്‍ഡറിലിട്ട് മിക്‌സ് ചെയ്യുക. വാഴപ്പഴവും, കറുവപ്പട്ടയും ഉപയോഗിക്കുന്നതിനാല്‍ ജ്യൂസിന് ചെറിയ മധുരമുണ്ടാകും. ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനും, പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ലഭിക്കാനും ഉത്തമമാണ് ഈ ജ്യൂസ്. ദഹനേന്ദ്രിയവ്യവസ്ഥയെ ശുദ്ധീകരിക്കാനും, ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാനും, ശരീരത്തിലെ അശുദ്ധികളെ നീക്കം ചെയ്യാനും ഇത് ഉത്തമമാണ്.

*  കറ്റാര്‍ വാഴ

ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിന് പുറമേ ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ് കറ്റാര്‍വാഴ. ശരീരത്തിലെ വിഷാംശങ്ങളെ നിര്‍വ്വീര്യമാക്കാന്‍ കറ്റാര്‍വാഴയ്ക്ക് കഴിവുണ്ട്. അത് വഴി ശരീരത്തിന്റെ പ്രവര്‍ത്തനം സജീവമാക്കാനാവും. നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാനും ഇത് ഉത്തമമാണ്. കറ്റാര്‍ വാഴ ഇലയിലെ ജെല്ലാണ് ജ്യൂസായി ഉപയോഗിക്കുന്നത്.

*  വെള്ളരിക്ക ചീര ജ്യൂസ്

അരകപ്പ് അരച്ച ചീര, അരിഞ്ഞ വെള്ളരിക്ക എന്നിവയാണ് ഈ ജ്യൂസ് നിര്‍മ്മിക്കാന്‍ ആവശ്യമായവ. ഇതില്‍ രുചി ലഭിക്കാനായി അല്പം ഉപ്പും, കുരുമുളകും, കറുവപ്പട്ട എന്നിവയും ചേര്‍ക്കാം. അരയ്ക്കുമ്പോള്‍ അല്പം വെള്ളവും ചേര്‍ക്കുക. പ്രോട്ടീന്റെ മികച്ച ഉറവിടമായ വെള്ളരിക്ക ശരീരം ശുദ്ധിയാക്കാനും ഉത്തമമാണ്. ഏറെ ആന്റി ഓക്‌സിഡന്റുകളും, പ്രോട്ടീനും, ന്യൂട്രിയന്റുകളും അടങ്ങിയതാണ് ചീര. അതിനാല്‍ തന്നെ ഈ ജ്യൂസ് ആരോഗ്യകരവും, കരുത്ത് നല്കുന്നതുമാണ്.
പുതിനയും നാരങ്ങയും ഉന്മേഷം നല്കാന്‍ സഹായിക്കുന്നതാണ് പുതിന. നാരങ്ങവെള്ളത്തില്‍ പുതിന ചേര്‍ത്താല്‍ മികച്ച ഫലം ലഭിക്കും. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്. ഈ ജലാംശം വഴിയാണ് ഊര്‍ജ്ജം ലഭ്യമാകുന്നത്. ജ്യൂസ് തയ്യാറാക്കാന്‍ പുതിന ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതില്‍ നാരങ്ങ നീര്, ഉപ്പ്, പഞ്ചസാര, കറുവപ്പട്ട എന്നിവ ചേര്‍ക്കുക. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ ജ്യൂസ് ഏറെ ആരോഗ്യകരമാണ്.

*   ഗ്രീന്‍ ഗാര്‍ഡന്‍ ജ്യൂസ

ഇത് തയ്യാറാക്കാന്‍ നാല് കാബേജ് ഇല, ഒരു കപ്പ് അരിഞ്ഞ വെള്ളരിക്ക,ഒരു കപ്പ് ചീര ഇല, സെലറി,അയമോദകം എന്നിവ വേണം. ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്ത് അരയ്ക്കുക. അതില്‍ അല്പം വെള്ളം, ഉപ്പ്, കുരുമുളക് എന്നിവയും രുചിക്കായി ചേര്‍ക്കാം.
ഏറെ പോഷകഘടകങ്ങളുള്ള ഈ ജ്യൂസ് മികച്ച ഊര്‍ജ്ജദായനിയാണ്. പ്രഭാതത്തില്‍ ഇത് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഏറ്റവും മികച്ച, ഊര്‍ജ്ജദായകമായ ജ്യൂസുകളിലൊന്നാണിത്.

You must be logged in to post a comment Login