ഊര്‍ജം പ്രസരിപ്പിക്കുന്ന ഈ പൂവിന്റെ പേര് ആമി..!

ചെറുപ്പം മുതല്‍ക്കേ കുതിര സവാരി ക്രേസ് ആണ് ആമിക്ക്. മോഡലായി റാംപില്‍ നടക്കുമ്പോഴുള്ള തലയെടുപ്പില്ലേ, കുതിരസവാരി ശീലിച്ചതുകൊണ്ടു കിട്ടിയതാണെന്നാണ് ആമിയുടെ പക്ഷം


Amy-Jackson-6

ആമി ജാക്‌സണ്‍ ഇന്ത്യയുടെ മനം കവര്‍ന്നിട്ട് നാളേറെയായി. ഇന്ത്യന്‍ ലുക്കുള്ള ബ്രിട്ടീഷ് മോഡല്‍. തിളങ്ങുന്ന സ്‌കിന്നും മയക്കുന്ന കണ്ണുകളും അവര്‍ ഗ്ലാസ് ഫിഗറുമുള്ള കോഫി സ്‌ക്രബ് മുഖത്തിട്ട ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയല്ലേ ഈ തിളങ്ങുന്ന സ്‌കിന്നിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍ക്കു പിടികിട്ടിയത്. ചെറുപ്പം മുതല്‍ക്കേ കുതിര സവാരി ക്രേസ് ആണ് ആമിക്ക്. മോഡലായി റാംപില്‍ നടക്കുമ്പോഴുള്ള തലയെടുപ്പില്ലേ, കുതിരസവാരി ശീലിച്ചതുകൊണ്ടു കിട്ടിയതാണെന്നാണ് ആമിയുടെ പക്ഷം. മണിക്കൂറുകളോളം നീന്തുന്നതാണു മറ്റൊരു ഇഷ്ടം. മഴയുള്ളൊരു ദിവസം ഹൗസ്‌ബോട്ടില്‍ ചുറ്റിസഞ്ചരിക്കുന്നതാണു കേരളത്തെക്കുറിച്ചുള്ള ഓര്‍മ, ഇഷ്ടവും.

amy-jackson

മേക്കപ്പ്

ഗോതമ്പിന്റെ നിറമുള്ള ആമിക്ക് പ്രത്യേകിച്ച് മേക്കപ്പിന്റെ ആവശ്യമില്ലല്ലോ. കട്ടിയായി ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നതിനു പകരം പിങ്ക് ടിന്റ് കലര്‍ന്ന മോയിസ്ചറൈസര്‍ ആണു മുഖത്തു പുരട്ടുന്നത്. പൗഡര്‍ ബ്ലഷിനേക്കാള്‍ ക്രീം ബ്ലഷ് ആണുപയോഗിക്കുക. കണ്ണുകള്‍ കറുപ്പിക്കാന്‍ കോള്‍, മസ്‌കാര പിന്നെ സോഫ്റ്റ് ലിപ് കളര്‍. തീര്‍ന്നു ആമിയുടെ മേക്കപ്പ്. അഞ്ചു ദിവസത്തിലൊരിക്കല്‍ സ്‌ക്രബ് ഉപയോഗിച്ചു മുഖം കഴുകും. ദിവസവും ക്ലെന്‍സര്‍, ടോണര്‍, പിന്നെ മോയിസ്ചറൈസര്‍. അതോടെ മുഖം ക്ലീന്‍ ആന്‍ഡ് ഫ്രഷ്. തലമുടിയില്‍ വൈറ്റമിന്‍ ഇ ക്രീം ഉപയോഗിക്കും.

390600-amy

ഡയറ്റ്

പ്രത്യേകിച്ചൊരു ഡയറ്റ് പാറ്റേണ്‍ ആമിക്കില്ല. ഉണര്‍ന്നാലുടന്‍ ഒരു ലീറ്റര്‍ വെള്ളം കുടിക്കും. രാവിലെ ഒരു മണിക്കൂര്‍ സ്വിമ്മിങ്. അതാണ് ഇഷ്ട എക്‌സര്‍സൈസ്. ബ്രേക്ക് ഫാസ്റ്റിന് സ്‌ക്രാംബിള്‍ ചെയ്ത മുട്ടയും ഓട്‌സും ഒപ്പം ഫ്രൂട്‌സും. ഉച്ചഭക്ഷണമായി ഗ്രില്‍ ചെയ്ത ചിക്കന്‍ അല്ലെങ്കില്‍ മീന്‍. ഉരുളക്കിഴങ്ങ് പുഴുങ്ങിയതും പച്ചക്കറി വേവിച്ചതും സാലഡും ഒപ്പം കഴിക്കും. രാത്രി സൂപ്പ് കൂടെ ഒരു പ്ലേറ്റ് സാലഡ്. ഇടവേളകളില്‍ ആല്‍മണ്ട്, ബദാം, കശുവണ്ടി തുടങ്ങി എന്തെങ്കിലും കൊറിക്കും. ഒപ്പം പഴവും കഴിക്കും. രാത്രി ഏഴുമണിക്കു മുന്‍പേ ഭക്ഷണം കഴിക്കും. ഞായറാഴ്ച ഈ വക നിയന്ത്രണങ്ങളൊന്നുമില്ല. മനസിന് ഇഷ്ടപ്പെട്ടത് എന്തും കഴിക്കും.

Amy Jackson

വര്‍ക്ക് ഔട്ട്

ഓരോ ആഴ്ചയും വര്‍ക്ക് ഔട്ട് രീതി മാറ്റും. അല്ലെങ്കില്‍ ബോറടിക്കുമെന്ന് ആമി. ഷൂട്ടിങ് തിരക്കില്‍ വര്‍ക്ക് ഔട്ട് മുടങ്ങിയാല്‍ ഡാന്‍സ്, ജോഗിങ്, സ്വിമ്മിങ് തുടങ്ങി എന്തെങ്കിലും ചെയ്യും. യോഗയും പ്രാക്ടീസ് ചെയ്യുന്നുണ്ട്.

You must be logged in to post a comment Login