ഋത്വിക് റോഷന്റെ കൈകള്‍ക്ക് ഇത്രയും രാശിയോ..? ഉദ്ഘാടനം നടത്തി മണിക്കൂറുകള്‍ക്കകം മോഷണം

ബോളിവുഡ് താരം ഋത്വിക് റോഷന്റെ കൈ ഇത്രയും രാശിയുള്ളതാണെന്ന് ആരും കരുതിയില്ല. മുംബൈയില്‍ ജോയി ആലുക്കാസിന്റെ പുതിയ ഷോറൂം ഈ മാസം മൂന്നിനാണ് താരം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞു ഏഴു മണിക്കൂറിനുള്ളില്‍ കടയില്‍ ആദ്യ മോഷണം നടന്നു.

ആറു വളയും രണ്ടു നെക്‌ലസുമാണു മോഷണം പോയത്. മുളുന്ദുവിലാണു പുതിയ ഷോറൂം തുറന്നത്. സിസിടിവി പരിശോധനയില്‍ രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു മോഷണം നടത്തിയതെന്നു വ്യക്തമായി. 4.69 ലക്ഷം രൂപ വിലമതിക്കുന്നതാണു മോഷണം പോയ സ്വര്‍ണമെന്നു ജീവനക്കാര്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

You must be logged in to post a comment Login