എംജി സർവകലാശാല പരീക്ഷകൾ മാറ്റി

 

കോട്ടയം: എംജി സർവകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. നാലാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യൂ,എംടിഎ, എംടിഎം (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റിവച്ചു.

തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും.

You must be logged in to post a comment Login