എം.എം മണി കേരള ജനതയ്ക്ക് പറ്റിയ വിഡ്ഢിത്തം: വി.മുരളീധരന്‍

v.muraleedharan

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ. രാജഗോപാലിനെക്കുറിച്ച് മന്ത്രി എം.എം മണി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് വി. മുരളീധരന്‍. ഒ. രാജഗോപാലിന് തലയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച മണി, കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തമാണെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രായാധിക്യം കൊണ്ടാണ് തലയ്ക്ക് സുഖമില്ലെന്ന് അധിക്ഷേപിച്ചതെങ്കില്‍ തൊണ്ണൂറു കഴിഞ്ഞ വി.എസ്.അച്യുതാനന്ദനും തലയ്ക്ക് സുഖമില്ലെന്നാണോ മണി ഉദ്ദേശിക്കുന്നതെന്ന് മുരളീധരന്‍ ചോദിച്ചു. സി.പി.ഐ.എമ്മിനെ പതിറ്റാണ്ടുകളോളം നയിച്ച ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിനും മരിക്കുമ്പോള്‍ തൊണ്ണൂറിനടുത്ത് പ്രായമുണ്ടായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് സി.പി.എമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത് 80 വയസ് പിന്നിട്ടിട്ടായിരുന്നു. ഇവര്‍ക്കൊക്കെ തലയ്ക്ക് സുഖമില്ലാത്തവരായിരുന്നെന്നാണോ ഇപ്പറഞ്ഞതിലൂടെ മണി അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

വായില്‍ വരുന്നതെന്തും എവിടേയും നിയന്ത്രണമില്ലാതെ വിളിച്ചുപറയുകയും അത് അഭിമാനമായി കരുതി കേരളീയര്‍ക്കു മുന്നില്‍ നിരവധി തവണ കോമാളിവേഷം കെട്ടിയിട്ടുള്ള ആളാണ് എം.എം.മണി. അതിന്റെ പേരില്‍ ജയിലില്‍ കിടക്കുകയും ചെയ്ത ആളാണ് മണിയെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

You must be logged in to post a comment Login