എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമെന്ന്എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നും രാജസ്ഥാനില്‍ കോണ്‍ഗ്രസ്സില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്നുമാണ് പ്രവചനം.
bjp_flags_delhi_-300x205
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 15 കൊല്ലത്തെ തുടര്‍ച്ചയായ കോണ്‍ഗ്രസ് ആധിപത്യം അവസാനിക്കുകയാണെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനത്തിലെ പ്രധാനപ്പെട്ടത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് മികച്ച തുടക്കം ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ഫലങ്ങള്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പറയുന്നു. എന്നാല്‍, ഏറ്റവും വലിയ കക്ഷി ബിജെപിയായിരിക്കുമെന്നാണ് പ്രവചനം.

ശക്തമായ ത്രികോണമത്സരം നടക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പരാജയപ്പെടുത്തുമെന്ന് എ.ബി.പി.നീല്‍സണ്‍ എക്‌സിറ്റ് പോള്‍ പ്രവചനവുമുണ്ട്.

You must be logged in to post a comment Login