എക്‌സ്‌ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി; കോപ്പിയടി കേസില്‍ നിന്നും പാട്ടിന് മോചനം

Image result for kanthaswamy tamil movie

വിക്രം നായകനായെത്തിയ കന്തസാമി എന്ന ചിത്രത്തിലെ ‘എക്‌സ്‌ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി’ എന്ന പാട്ട് സൂപ്പര്‍ഹിറ്റ് ലിസ്റ്റില്‍ ഇടംനേടിയിരുന്നു. ഹിറ്റായ പാട്ട് കോപ്പിയടി വിവാദത്തിലും പെട്ടു. ഏഴു വര്‍ഷത്തിനു ശേഷം ഗാനത്തിനു കേസില്‍ നിന്നു മോചനം കിട്ടിയിരിക്കുകയാണ്. പാട്ട് കോപ്പിയടിച്ചതാണെന്നു പറയുവാനാകില്ലെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

അഭിഭാഷകനായ വി ഇളങ്കോയാണ് സിനിമയുടെ സംവിധായകന്‍ സുശി ഗണേശന്‍, കലൈപുലി എസ് താനു, സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദ് എന്നിവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 1957ലെ പകര്‍പ്പവകാശ നിയമ പ്രകാരം ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് കൊടുത്തത്. ഇതിനെതിരായാണു സംവിധായകനും നിര്‍മ്മാതാവും സംഗീത സംവിധായകനും ഹൈക്കോടതിയെ സമീപിച്ചത്.

‘പാട്ടിന്റെ പല്ലവി മാത്രമാണ് ഇളങ്കോ രചിച്ചത്. ചരണം കൂടി രചിച്ചാലേ ഗാനം പൂര്‍ണമാകുകയുള്ളൂ. അതാണു പാട്ടിനെ പൂര്‍ണമാക്കുന്നത്. ആ തലത്തില്‍ നിന്നു നോക്കിയാല്‍ പാട്ടു കോപ്പിയടിച്ചതാണെന്നു പറയുവാനാകില്ല ‘കോടതി വിലയിരുത്തി. അതുപോലെ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് കോടതി റദ്ദാക്കുകയും ചെയ്തു.

ഇളങ്കോ പാട്ടിന്റെ പൂര്‍ണമായ അവകാശം ചോദിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ വിധി വരാനുണ്ട്.

You must be logged in to post a comment Login