എച്ച്ടിസിയുടെ പുതിയ അവതാരം എച്ച്ടിസി വണ്‍(എം8) ഉടന്‍ ഇന്ത്യയില്‍

എച്ച്ടിസി അതിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ എച്ച്ടിസി വണ്‍(എം8)  പുറത്തിറക്കി. ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 801 ടീഇ, ഡ്യുവോ റിയര്‍ ക്യാമറ എന്നിവയോട് കൂടിയാണ് എച്ച്ടിസ് വണ്‍ (എം8)  വരുന്നത്.

5ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഡിവൈസിന്റേത്. മൈക്രോഎസ്ഡി കാര്‍ഡ് വഴി 128ജിബി വരെ വര്‍ധിപ്പിക്കാവുന്ന 16 ജിബിയുടെയും 32ജിബിയുടെയും സ്‌റ്റോറേജ് ഓപ്ഷനും ഫോണിലുണ്ട്.

90 ശതമാനവും മെറ്റല്‍ കൊണ്ട് നിര്‍മ്മിതമായ ഫോണില്‍ 2ജിബിയുടെ റാം ആണുള്ളത്.

ഡെപ്ത് സെന്‍സിങ് ക്യാമറ സംവിധാനത്തോട്കൂടിയ 4 അള്‍ട്രാ പിക്‌സെല്‍ ക്യാമറയാണ് ഫോണിലെ ഹൈലൈറ്റ്. കൂടാതെ 5മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫോണിലുണ്ട്.

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2600 ാഅവന്റെ ബാറ്ററിയാണുള്ളത്.

ഗണ്‍മെറ്റല്‍ ഗ്രേ, ആംബര്‍ ഗോള്‍ഡ്, ഗ്ലേഷ്യല്‍ സില്‍വര്‍ എന്നീ നിറങ്ങളില്‍ എച്ച്ടിസി വണ്‍(എം8) ലഭ്യമാണ്. ഏപ്രില്‍ മൂന്നാമത്തെ ആഴ്ച്ചയോടെ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങും.

You must be logged in to post a comment Login