എച്ച്‌​-വണ്‍ ബി വിസാ പരിഷ്കാരം നിര്‍ത്തിവെച്ചു

 

വാഷിങ്​ടണ്‍: എച്ച്‌​-വണ്‍ ബി വിസാ പരിഷ്കാരം നിര്‍ത്തിവെച്ചു. എച്ച്‌​ വണ്‍ ബി വിസയില്‍ യു.എസിലേക്ക്​ വിവിധ ജോലികള്‍ക്കും മറ്റുമായി വന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക്​ ആശ്വാസമാണ്​ പുതിയ നീക്കം. 6 വര്‍ഷ കാലാവധിയില്‍ കൂടുതല്‍ ജോലി ചെയ്യാനായി താല്‍പര്യപ്പെടുന്ന ടെക്കികളടക്കമുള്ളവര്‍ക്കും ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് സര്‍കാര്‍ തീരുമാനം​.

വ്യവസ്​ഥകളില്‍ മാറ്റം വരുത്തി എച്ച്‌​-വണ്‍ ബി വിസയുള്ളവരെ കാലവധിക്ക്​ ശേഷം രാജ്യം വിട്ട്​ പോകുന്നതിന്​ നിര്‍ബന്ധിതരാക്കാന്‍ യു.എസ്​ സിറ്റിസണ്‍ഷിപ്പ്​ ആന്‍ഡ്​ എമിഗ്രേഷന്‍ സര്‍വീസിന് പദ്ധതിയില്ലെന്നും വിസാ കാലാവധി നീട്ടാന്‍ അവസരം നല്‍കുന്ന എസി-21 സെക്​ഷന്‍ (104)സി വകുപ്പില്‍ മാറ്റം വരുത്തില്ലെന്നും യു.എസ്​.സി.ഐ.എസ്​ മീഡിയ റിലേഷന്‍ ചീഫ്​ ജൊനാഥന്‍ വിതിങ്​ടണ്‍ അറിയിച്ചു.

‘ബൈ അമേരിക്കന്‍ ഹൈര്‍ അമേരിക്കന്‍’ എന്ന ഉത്തരവി​ന്റെ പോളിസിയിലും വ്യവസ്​ഥകളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും രാജ്യത്തെ ജോലി വിസകളെ കുറിച്ച്‌​ വിശദമായ പരിശോധന നടത്തുമെന്നും വിതിങ്​ടണ്‍ കൂട്ടിച്ചേര്‍ത്തു. യു.എസ്​.സി.ഐ.എസി​ന്റെ നീക്കത്തില്‍ ആഹ്ലാദമുണ്ടെന്നറിയിച്ച്‌​ നിരവധി ഇന്ത്യക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ഗൂഗിളും ഫേസ്​ബുക്കും മൈക്രോസോഫ്​റ്റുമടക്കമുള്ള അമേരിക്കയിലെ വമ്പന്‍ ഐടി കമ്പനിനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക്​ വലിയ തിരിച്ചടിയായിരുന്നു ട്രംപി​ന്റെ പ്രഖ്യാപനം. ​​’ബൈ​ അമേരിക്കന്‍ ഹൈര്‍ അമേരിക്കന്‍’ എന്ന പദ്ധതിയുടെ ഭാഗമായിരുന്നു വിദേശ ജോലിക്കാരെ രാജ്യം വിട്ട്​ പോകാന്‍ നിര്‍ബന്ധിതരാക്കുന്ന നിയമം.

നിയമം നടപ്പാക്കിയി​രുന്നുവെങ്കില്‍ 500,000 മുതല്‍ 750,000 വരെ ഇന്ത്യക്കാരെ ബാധിക്കുമായിരുന്നു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുക അമേരിക്കകാരെ ജോലിക്ക്​ വെക്കുക (ബൈ അമേരിക്കന്‍ ഹൈര്‍ അമേരിക്കന്‍’) എന്ന ട്രംപി​ന്റെ പദ്ധതിയുടെ ഭാഗമായിരുന്നു എച്ച്‌​-വണ്‍ ബി വിസാ പരിഷ്​കരണം. ഉല്‍പാദനം വര്‍ധിപ്പിക്കാനും സ്വദേശികളുടെ ജോലി സാധ്യത വര്‍ധിപ്പിക്കാനുമായിരുന്നു ട്രംപി​​ന്റെ നീക്കം.

You must be logged in to post a comment Login