എടവണ്ണയില്‍ മുസ്ലീം ലീഗ് ഓഫീസിന് തീയിട്ടു

മലപ്പുറം എടവണ്ണയില്‍ മുസ്ലീം ലീഗ് ഓഫീസിന് തീയിട്ടു.  ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.തീയിട്ട ആളുകളെ രാത്രിയില്‍ കണ്ടതായി സ്ഥലത്തെ വ്യാപാരികള്‍ പറയുന്നു. ഓഫീസിലുണ്ടായിരുന്ന ഫയലുകളും അലമാരയും കത്തി നശിച്ചു.

ലീഗ് നടത്തിയ പ്രകടനത്തിനിടയില്‍ സിപിഎം ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമാവാമെന്നാണ് സംശയിക്കപ്പെടുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ തിങ്കളാഴ്ച എല്‍.ഡി.എഫ് നടത്തിയ ഹര്‍ത്താലില്‍ അദ്ധ്യാപകന് മര്‍ദ്ദനമേറ്റതോടെയാണ് എടവണ്ണയില്‍ സിപിഎം ലീഗ് സംഘര്‍ഷം തുടങ്ങിയത്.

You must be logged in to post a comment Login