എടിഎമ്മുകള്‍ പുനരേകീകരിക്കാന്‍ രണ്ട് ആഴ്ചയുടെ കാലതാമസമുണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

arun-jaitly

ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ക്കായി രാജ്യത്തെ എടിഎമ്മുകള്‍ പുനരേകീകരിക്കാന്‍ രണ്ട് ആഴ്ചയുടെ കാലതാമസമുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എടിഎമ്മുകളില്‍ പുതിയ നോട്ടുകള്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍ നടപടി പതുക്കെ മാത്രമെ പുരോഗമിക്കുകയുള്ളുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

ബാങ്കുകളുടെ തലവന്മാരുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ശനിയാഴ്ച ഉച്ചയ്ക്ക് 12.15 വരെയുള്ള കണക്കുകള്‍ പ്രകാരം, നോട്ടുകള്‍ അസാധുവാക്കിയതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതെന്ന് അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ എസ്ബിഐയില്‍ ശനിയാഴ്ച വരെ 47868 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടതെന്ന് അരുണ്‍ ജെയ്റ്റ്‌ലി സൂചിപ്പിച്ചു. നോട്ട് അസാധുവാക്കപ്പെട്ടതിന്റെ പിന്നാലെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ 20 ശതമാനം തുക എസ്ബിഐയില്‍ നിന്ന് മാത്രമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി കൂട്ടിചേര്‍ത്തു.

You must be logged in to post a comment Login