എടിപി ഫൈനല്‍സ്: ആന്‍ഡി മുറെയ്ക്ക് കിരീടം

murai
ലണ്ടന്‍: ഈ വര്‍ഷത്തെ അവസാന ടെന്നീസ് ടൂര്‍ണമെന്റായ എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടം ആന്‍ഡി മുറെയ്ക്ക്. നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-4) തോല്‍പ്പിച്ചാണു ബ്രിട്ടീഷ് താരം ആദ്യമായി എടിപി ഫൈനല്‍സ് കിരീടം സ്വന്തമാക്കിയത്.122 ആഴ്ച ജോക്കോവിച്ച് കൈവശം വച്ചിരുന്ന ഒന്നാം റാങ്ക് സ്ഥാനം രണ്ടാഴ്ച മുമ്പ് മുറെ തട്ടിയെടുത്തിരുന്നു.
റാങ്കിംഗ് മാറ്റത്തിനുശേഷം ഇരുവരും ഏറ്റുമുട്ടിയ ആദ്യത്തെ മത്സരമായിരുന്നു ഇത് . ഈ വര്‍ഷം മുറെ നേടുന്ന ഒമ്പതാം കിരീടമാണ്. ഇതില്‍ വിംബിള്‍ഡണ്‍, റിയോ ഒളിമ്പിക് സ്വര്‍ണം എന്നിവയും ഉള്‍പ്പെടുന്നു. ബ്രിട്ടീഷ് താരത്തിന്റെ തുടര്‍ച്ചയായ അഞ്ചാം കിരീടമാണ്. കരിയറിലെ 44 ാമത്തെയും. പുരുഷ ടെന്നീസ് സീസണിന്റെ അവസാനം കുറിക്കുന്ന ടൂര്‍ണമെന്റാണ് എടിപി ഫൈനല്‍സ്.

You must be logged in to post a comment Login