എട്ടിലെ തോല്‍വി

സന്തോഷ് കുന്നുപറമ്പില്‍

വേദനകള്‍ ഉയരങ്ങളിലേക്കുള്ള ചവിട്ടു പടിയാകുമ്പോള്‍ ജ്വലിച്ച് ഉയരാന്‍ സാധിക്കുന്നവര്‍ അതിജീവനത്തിലൂടെ ലോകം കീഴടക്കും. അങ്ങനെയുള്ള നിരവധി മാതൃകകള്‍ നമ്മള്‍ക്കിടയിലുണ്ട്. മാതൃകാപരമായ അത്തരം ജീവിതങ്ങള്‍ മനുഷ്യനെ വേറിട്ടതാക്കുന്നു. കര്‍മ കുശലതയുടെ കൈത്താങ്ങ് അത്തരക്കാര്‍ക്ക് പിന്നീടുള്ള ജീവിത വിജയത്തിന് നിദാനമാകുകയും ചെയ്യും. ഒന്നുമില്ലായ്മയില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാഭ്യാസം പ്രധാനം. എന്നാല്‍ പഠനകാലത്ത് മികവില്ലായ്മയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഉയരങ്ങള്‍ താണ്ടിയ അപൂര്‍വ്വ വ്യക്തിത്വമാണ് തിരുവല്ല ആമല്ലൂര്‍ സ്വദേശിയായ അറുപത്തിയൊന്നുകാരനായ തോമസ് കുര്യന്‍ എന്ന ശാസ്ത്ര പ്രതിഭ. 1969- 70 കാലത്ത് തിരുവല്ല എസ്.സി എസ് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് തോമസ് കുര്യന്റെ ജീവിതത്തിലെ വഴിത്തിരിവ് ഉണ്ടാകുന്നത്. വളരെ താഴ്ന്ന നിലയിലുള്ള കുര്യന്റെ കുടുംബം അന്നന്നത്തെ കാര്യങ്ങള്‍ക്ക് പോലും വളരെ ബുദ്ധിമുട്ടിയിരുന്ന കാലം. കുടുംബത്തിന്റെ അത്താണി ഡ്രൈവറായിരുന്ന അച്ഛനായിരുന്നു.എന്നാല്‍ അച്ഛന്റെ പെട്ടെന്നുള്ള മരണം അമ്മയ്ക്ക് ഭാരിച്ച ഉത്തരവാദിത്വം നല്‍കി. അമ്മയും സഹോദരനും പാലുവിറ്റും കോഴിയെ വളര്‍ത്തിയും നിത്യജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന കാലം. സമീപത്തുള്ള പ്രൈമറി സ്‌കൂളില്‍ അമ്മ പോയി തയ്യാറാക്കുന്ന ഉപ്പുമാവിന്റെ സ്വാദായിരുന്നു പലപ്പോഴും വിശപ്പിനെ വഴിമാറ്റിയിരുന്നത്.തികച്ചും പ്രതികൂല സാഹചര്യങ്ങള്‍. ഇതിനിടയില്‍ മുട്ട്‌വേദന കൊച്ചുകുര്യനെ മിക്കപ്പോഴും തിരുവല്ല താലൂക്ക് ആശുപത്രിയിലെ നിത്യ സന്ദര്‍ശകനാക്കി. മിക്കപ്പോഴും സ്‌കൂളില്‍ പോകാന്‍ പറ്റാറില്ല. വര്‍ഷാവസാന പരീക്ഷാഫലം വന്നപ്പോള്‍ എട്ടുനിലയില്‍ എട്ടില്‍ പൊട്ടി. പരാജയം തുറിച്ചു നോക്കിയപ്പോള്‍ മനസില്‍ എവിടെയോ ഒരു നൊമ്പരം. അദ്ധ്യാപകനെ കണ്ട് എങ്ങനെയെങ്കിലും വീണ്ടും പരീക്ഷ എഴുതി വിജയം വരിക്കാനുള്ള ശ്രമം അമ്മയും മകനും ചേര്‍ന്ന് നടത്തി. പക്ഷേ നിരാശയായിരുന്നു ഫലം. ആ നിരാശ ഒരു വാശിയായി മാറുകയായിരുന്നു തോമസിന്റെ ജീവിതത്തില്‍ പിന്നീട്. തന്നോടൊപ്പം പഠിച്ച കുട്ടികളുടെ ഉത്തരകടലാസുകള്‍ അദ്ധ്യാപകന്‍ കാട്ടിത്തന്നപ്പോള്‍ അവരുടെ അറിവും തന്റെ അറിവില്ലായ്മയും തോമസിന് അത്ഭുതമായി. എട്ടിലെ തന്റെ തോല്‍വി മാതാവില്‍ ഉണ്ടാക്കിയ ആഘാതവും തോമസിനെ ഉണര്‍ത്തി. അറിവിന്റെ മാര്‍ഗ്ഗം, വിജയത്തിന്റെ വഴി പഠനം എന്ന ചിന്ത മുന്നോട്ട് നയിച്ചു. അതിനുള്ള ശ്രമത്തിന് അമ്മയും സഹോദരനും താങ്ങായി.
എട്ടിലെ തോല്‍വി പഠനത്തെ ബാധിച്ചതേയില്ല. 1973 ല്‍ എസ് എസ് എല്‍ സിക്ക് ഉന്നതവിജയം. എന്നാല്‍ ഈ സമയം തന്റെ ഉയര്‍ച്ച സ്വപ്‌നം കണ്ട അമ്മ വിട്ടു പിരിഞ്ഞു. അമ്മയുടെ മോഹങ്ങള്‍ തോമസിന് കൂടുതല്‍ പ്രചോദനം പഠനത്തിന് നല്‍കി. പ്രീഡിഗ്രി മെച്ചപ്പെട്ട മാര്‍ക്കോടെ വിജയിച്ച തോമസ് തൃശൂര്‍ എന്‍ജിനിയറിംഗ് കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ പഠിച്ചു ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. 1980 ല്‍ എന്‍ജിനിയറിംഗ് ശേഷം ഖത്തറിലെ കേബിള്‍ ആന്റ് വയര്‍ലസ് കമ്പിനിയില്‍ മെക്കാനിക്കല്‍ അസിസ്റ്റന്റായി. കഷ്ടപ്പാടു നിറഞ്ഞ ജോലി. ജനറേറ്ററില്‍ ഒഴിക്കാന്‍ ഡീസല്‍ ചുമന്നുകൊണ്ട് പോകുന്നതായിരുന്നു ജോലി. ഇതിനിടയിലും ഉയര്‍ന്ന വിദ്യാഭ്യാസം സ്വപ്‌നം കണ്ട് തോമസ് കഠിന പ്രയത്‌നം നടത്തി. 1983 ല്‍ അമേരിക്കയിലെ സനത്ത് ഡെക്കോട്ടാ സ്‌റ്റേറ്റ് യൂണിവേഴ്‌സ്റ്റിയില്‍ മാസ്റ്റേഴ്‌സ് (എം. എസ്) ചേര്‍ന്നു. ഇതോടെ തോമസ് കുര്യന്റെ ജീവിതം വഴിത്തിരിവിലേക്ക് നീങ്ങുകയായിരുന്നു. ഇവിടെ വച്ച് ജീവിത പങ്കാളിയായ കൊച്ചുമോളെ കണ്ടുമുട്ടി. ഡെക്കോട്ടോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം. എസ് വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതിനിടയില്‍ രണ്ട് മക്കളും (ജനിഫറും ജോനാഥനും) പിറന്നു. പഠന ജീവിതത്തെ ഏകാഗ്രതയോടെ നയിച്ചതോടെ പോസ്റ്റ് ഗ്രാജുവേഷനും എംബിഎയും ഡോക്ടറേറ്റും എല്ലാം പ്രതിബന്ധങ്ങള്‍ ഇല്ലാതെ ഇദ്ദേഹത്തെ തേടിയെത്തി. വിദ്യാഭ്യാസത്തിന്റെ മഹത്വം ഇതിനിടയില്‍ മറ്റൊരു രൂപത്തില്‍ തോമസ് കുര്യനെ തേടിയെത്തി. പഠിച്ചുകൊണ്ടിരുന്ന അവസരത്തില്‍ കമ്പ്യൂട്ടര്‍ സംബന്ധമായി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് കണ്ട അമേരിക്കയിലെ പ്രശസ്തമായ എടി ആന്റ് ടി ബെല്ല് ( അ&േ ഠ . ആലഹഹ) ലാബോറട്ടറി കമ്പിനി അവരുടെ ഭാഗമായി മാറാന്‍ തോമസ് കുര്യനെ ക്ഷണിച്ചു. പിന്നെയുള്ളത് ചരിത്രം. റിസേര്‍ച്ച് വിഭാഗത്തില്‍ ജോലി ചെയ്ത തോമസ് കുര്യന്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായി കോളര്‍ ഐഡി എന്ന കണ്ടുപിടുത്തം. അതിന്റെ നേതൃത്വവും രൂപകല്‍പ്പനയും നിര്‍വ്വഹിച്ചതിന്റെ പേറ്റന്റും ലഭിച്ചു. സമ്പന്നതയുടെ നെറുകയില്‍ പതിനേഴ് വര്‍ഷത്തിന് ശേഷം 2002 ല്‍ കമ്പിനിയില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് സ്വന്തമായി അമേരിക്കയില്‍ കമ്പിനി തുടങ്ങി. എന്നാല്‍ 2008 ല്‍ അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന് ഇന്ത്യയിലേക്ക് വന്ന തോമസ് കുര്യന്‍ ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ടു. 2013 ല്‍ താന്‍ ആദ്യം ജോലിചെയ്ത, ജനറേറ്ററില്‍ ഡീസല്‍ ഒഴിക്കാന്‍ ചുമന്നു കൊണ്ടുപോയിരുന്ന, കമ്പിനിയില്‍ നിന്നുള്ള വിളി. പതിനേഴ് രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഇരുപതിനായിരത്തില്‍പരം ആള്‍ക്കാര്‍ ജോലിചെയ്യുന്ന ഓര്‍ഡോ ( ഛഛഞഋഉഛഛ) എന്ന സ്ഥാപനമായി ആ കമ്പിനി മാറിയിരുന്നു. അഭിമാനത്തോടെ ആ ക്ഷണം സ്വീകരിച്ചു. ഓര്‍ഡോയുടെ ഡയറക്ടര്‍മാരില്‍ ഒരാളായി ജീവിതം ഉന്നതങ്ങളില്‍ എത്തിയ അഭിമാന നിമിഷം വീണ്ടും. ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം. ദൈവത്തിന്റെ ശക്തമായ കരുതല്‍ എന്നും തോമസ് കുര്യന് ഉണ്ടായിരുന്നു.
എന്നാല്‍ വിധി ഇപ്പോള്‍ വീണ്ടും കളിച്ചു. രോഗത്തിന്റെ രൂപത്തില്‍ പുതിയൊരു ജീവിത പരീക്ഷണം. കുര്യന് ഒപ്പം എത്തിയിരിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ എറണാകുളം അമൃതാ ആശുപത്രിയില്‍ പരിശോധനക്ക് എത്തിയ ഇദ്ദേഹത്തിന് ദിവസങ്ങള്‍ക്കകം താന്‍ ഒരു അപൂര്‍വ്വ രോഗത്തിന് ഉടമയാണെന്ന് മനസ്സിലായി. ടങഅഘഘ ഇഋഘഘ ചഋഡഞഛ ഋചഉഛഇഞകചഋ ഇഅഞഇകചഛങഅ എന്ന അപൂര്‍വ്വ ക്യാന്‍സറാണ് തോമസ് കുര്യനെ ബാധിച്ചിരിക്കുന്നത്. അവയവങ്ങളെ ബാധിക്കുകയും പെട്ടെന്ന് പടരുകയും ചെയ്യുന്ന ഈ രോഗം നാലാമത്തേ സ്‌റ്റേജിലാണ് ഡോ. കുര്യനില്‍. ചികിത്സകള്‍ നടക്കുന്നതിനിടയില്‍ തന്നെ ഈ രോഗം വീണ്ടും പടര്‍ന്ന് വ്യാപിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഇതിനേയും അതിജീവിക്കാമെന്ന ആത്മവിശ്വാസത്തിലും പ്രാര്‍ത്ഥനാ ദൃഢതയിലുമാണ് കുര്യന്‍ ഇപ്പോള്‍ നീങ്ങുന്നത്. ഇതിന് വിശ്വാസത്തെ മുറുകെ പിടിച്ചാണ് കുര്യന്‍ സഞ്ചരിക്കുന്നത്. എട്ടിലെ തോല്‍വിക്ക് വിദ്യാഭ്യാസത്തെ കീഴടക്കി മറുപടി പറഞ്ഞ കുര്യന്‍ ശരീരത്തെ കീഴടക്കിയ ക്യാന്‍സറിനെ ദൈവവിശ്വാസം കൊണ്ട് നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ദൈവമറിയാതെ ആര്‍ക്കും ആരെയും തൊടാന്‍ പറ്റില്ല. ജീവിതം തരുന്നതും എടുക്കുന്നതും ദൈവം തന്നെ. ഈ തത്വത്തെ മുറുകെ പിടിച്ചാണ് അര്‍ബുദത്തെയും കീഴടക്കാന്‍ തോമസ് കുര്യന്‍ ശ്രമിക്കുന്നത്.
ജീവിതദുരിതങ്ങളുടേയും കഷ്ടപ്പാടിന്റേയും സാമൂഹ്യ അര്‍ബുദത്തെ കഠിനപ്രയത്‌നവും ദൈവചിന്തയും കൊണ്ട് കീഴടക്കിയ ഈ മഹത് വൃക്തിക്ക് ശരീരത്തിലെ അര്‍ബുദത്തെയും അതിജീവിക്കാനാവട്ടെ…

 

You must be logged in to post a comment Login