എട്ടുദിവസം കൊണ്ട് എസ്ബിഐയിലെ നിക്ഷേപം 1.26 ലക്ഷം കോടി കവിഞ്ഞു

sss
മുംബൈ: നോട്ട് അസാധുവാക്കിയതിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെത്തിയത് 1.26 ലക്ഷം കോടി രൂപയുടെ നിക്ഷേപം. നവംബര്‍ 10 മുതല്‍ 17 വരെയുള്ള എട്ട് ദിവസംകൊണ്ടാണ് ഇത്രയും തുക നിക്ഷേപമായെത്തിയത്. നിക്ഷേപം വര്‍ധിച്ച സാഹചര്യത്തില്‍ വായ്പ നിരക്കുകളില്‍ കുറവ് വരുത്തുമെന്ന് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നവംബര്‍ 15 ലെ കണക്കുപ്രകാരം 92,000 കോടിയുടെ നിക്ഷേപമാണ് 24,000 ശാഖകളിലായി എത്തിയിരുന്നത്. ഇതോടെ വിവിധ കാലയളവിലുള്ള നിക്ഷേപ പലിശ നിരക്കുകളില്‍ 50 ബേസിസ് പോയന്റ് വരെ ബാങ്ക് കുറവ് വരുത്തി. വന്‍തുകകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തുകയാണ് മാര്‍ഗം. നിക്ഷേപമായി ലഭിച്ച തുകമുഴുവന്‍ 500 ന്റെയും 1000 ന്റെയും നോട്ടുകളാണ്.

You must be logged in to post a comment Login