എട്ട് ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം എന്ന് പറയുന്നതിന്റെ കാരണം ഇതാണ്! അറിയേണ്ട 10 കാര്യങ്ങള്‍ 

pure-water

ഒരു ദിവസം ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്ന് കുട്ടിക്കാലം മുതല്‍ എല്ലാവരം കേള്‍ക്കുന്ന കാര്യമാണെങ്കിലും, ഇതിനു പിന്നിലെ കാരണം എന്താണെന്ന് അധികം ആളുകള്‍ക്കും അറിയാന്‍ സാധ്യതയില്ല. ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിച്ചാല്‍ മതി എന്നാണ് പലരുടെയും ധാരണ. അത് ശരിയല്ല, വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണവും ദോഷും അത് കുടിക്കുന്ന എങ്ങനെയാണെന്നുള്ള രീതിയെ അടിസ്ഥാനമാക്കിയാണ്. വെള്ളം എപ്പോള്‍ കുടിക്കണം എങ്ങനെ കുടിക്കണം, അതിന്റെ നേട്ടങ്ങള്‍ എന്തെല്ലാം എന്ന് അറിയാം:

1. രാവിലെ വെറും വയറ്റില്‍ രണ്ട് ഗ്ലാസ് വെള്ളം കുടിക്കാം

രാവിലെ എഴുന്നേറ്റ ഉടന്‍ കാപ്പിക്കും ചായക്കും പകരം വെറും വയറ്റില്‍ ഒന്നു മുതല്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉന്മേഷം പകരും എന്ന് മാത്രമല്ല, ശരീരത്തിനങ്ങള്‍ക്കെല്ലം നല്ലതാണ്. ശരീരത്തിലെ വിഷാംശം എല്ലാം നീക്കം ചെയ്ത് അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഈ വെള്ളംകുടി സഹായിക്കും. വെള്ളത്തിനൊപ്പം ഒരേരുത്തരുടെ താല്‍പര്യമനുസരിച്ച് നാരങ്ങ നീരും തേനും കറുവാപ്പട്ടയും ചേര്‍ക്കാവുന്നതാണ്.

 

2. വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം

ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കും എന്ന് മാത്രമല്ല, വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഊണു സമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാന്‍ വയറിനെ സജ്ജമാക്കുകയും ചെയ്യും.

3. ആഹാരം കഴിച്ച ഉടന്‍

ആഹാരം കഴിച്ച ഉടന്‍ പെട്ടെന്നുള്ള വെള്ളംകുടി വേണ്ടേ വേണ്ട. ഇത് നിങ്ങളുട ദഹനപ്രക്രിയയുടെ വീര്യം കുറയ്ക്കും. ഭക്ഷണത്തിനു മുന്‍പും ശേഷവും പെട്ടെന്ന് വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുക. അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പിനെ ശമിപ്പിക്കുമെന്നതു കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഹഗ്രക്കാത്തവര്‍ ഈ രീതി പിന്‍തുടരെണ്ടതില്ല. ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. കൂടാതെ ഊണ് കഴിച്ച് ഒരു മണിക്കൂറിനു മുന്‍പും വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ആഹാരത്തിനൊപ്പം മോര് കഴിക്കുന്നത് എളുപ്പത്തില്‍ ദഹനപ്രക്രിയ നടക്കാന്‍ സഹായിക്കും.

4. ഊണിനൊപ്പമുള്ള വെള്ളംകുടി വേണ്ടേ വേണ്ട

ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. ഇത് നിങ്ങളുട ദഹനപ്രക്രിയയുടെ വീര്യം കുറയ്ക്കും. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടര്‍മില്‍ക്ക് എന്നിവ ഉപയോഗിക്കാം. ഇവ ശരീരത്തിന് കുളിര്‍മയും നല്‍കും.

5. വിശക്കുമ്പോള്‍ വെള്ളം

ദാഹം തോന്നുമ്പോഴും വിശക്കുമ്പോഴും ശരീരം നല്‍കുന്നത് എകദേശം സമാനമായ സൂചനകള്‍ തന്നെയാണ്. അതുകൊണ്ടു വിശപ്പു തോന്നുമ്പോള്‍ ആദ്യം കുറച്ച് വെള്ളം കുടിക്കുക. 10 മിനിട്ട് വിശ്രമിക്കുക, എന്നിട്ടും വിശപ്പ് ശമിച്ചില്ലെങ്കില്‍ മാത്രം സ്‌നാക്കുകളെ ആശ്രയിക്കുക.

 

6. ക്ഷീണാവസ്ഥയില്‍ തലച്ചോറിന് ഉണര്‍വു പകരാന്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്റെ 75 ശതമാനവും വെള്ളത്താലാണ്. ഇവ തടസം കൂടാതെ നടക്കണമെങ്കില്‍ വെള്ളംകുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നന്നായി വെള്ളം കുടിക്കുന്നത്, ബുദ്ധിക്കും ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മെച്ചപ്പെട്ടുത്തുന്നതിനു ഏറെ നല്ലതാണ്. ക്ഷീണം തോന്നുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിനു ഉന്മേഷം പകരും. ജോലിക്കിടയിലോ യാത്രാവേളയിലോ മറ്റോ ക്ഷീണം തോന്നുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ, ഉന്‍മേഷം കൈവരുന്നത് കാണാം.

7. ദിവസത്തിന്റെ ആദ്യപകുതിയില്‍ കൂടുതല്‍ വെള്ളം

ദിവസത്തിന്റെ ആദ്യ പകുതിയില്‍ നന്നായി വെള്ളം കുടിക്കാം. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ (ഉച്ചയ്ക്കു ശേഷം) കുടിക്കുന്നതിനെക്കാളും കൂടുതല്‍ വെള്ളം ആദ്യ പകുതിയില്‍ കുടിക്കുന്നതാണ് നല്ലത്. ഇത് രാത്രിയില്‍ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാന്‍ സഹായിക്കും.

8. ഉറക്ക കുറവിനെ വെള്ളം കൊണ്ടു നേരിടാം

രാത്രിയില്‍ നന്നായി ഉറക്കം ലഭിച്ചില്ലെങ്കില്‍, പകല്‍ ധാരാളം വെള്ളം കുടിക്കണം. ഉറക്കത്തിലും നിങ്ങളുടെ ശരീരം പ്രവര്‍ത്തനക്ഷമമാണ്. അതു ശരിയായ രീതിയിലും സുഗമമായും നടക്കുന്നതിന് ആവശ്യമായ വെള്ളം ശരീരത്തില്‍ ഉണ്ടാകണം.

 

9. വ്യായാമത്തിനു മുന്‍പും ശേഷവും

ശരീരത്തിലെ പേശികള്‍ക്ക് ആവശ്യമായ പോഷകങ്ങളും ലഭിക്കുന്നതിനായി വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം ഏറെ പ്രധാനമാണ്. വ്യായാമം ചെയ്യാന്‍ തുടങ്ങുന്നതിനു മുന്‍പും വ്യായാമത്തിനു ശേഷവും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. മസിലുകളെ ഊര്‍ജസ്വലമാക്കാന്‍ വെള്ളം അവശ്യഘടകമാണ്. ഇത് ക്ഷീണമകറ്റി ഊര്‍ജസ്വലത കൈവരുത്താന്‍ സഹായിക്കും.

10. രോഗാവസ്ഥയില്‍ കൂടുതല്‍ വെള്ളം

ഏതെങ്കിലും തരത്തിലുള്ള രോഗം നിങ്ങളുടെ ശരീരത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ കുറച്ച് അധികം വെള്ളം കുടിക്കണം. ഇതു രോഗം പെട്ടെന്ന് അകറ്റാന്‍ സഹായിക്കും. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും 10 ഗ്ലാസ് വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് വിദഗാദര്‍ ശുപാര്‍ശ ചെയ്യുന്നത്.

You must be logged in to post a comment Login