എണ്‍പതും കടന്ന് സംസ്ഥാനത്ത് പെട്രോള്‍ വില

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡില്‍. പെട്രോളിന് 80.1 രൂപയാണ് ഇന്ന് തിരുവനന്നതപുരത്തെ വില. ഡീസലിന് 73.6രൂപയാണ് വില. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില. കോഴിക്കോട് 78.97 രൂപയാണ് പെട്രോളിന്. 72.12 രൂപയ്ക്കാണ് ഡീസലിന്റെ ഇന്നത്തെ വില്‍പ്പന.

കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണക്കും വില ഉയരുകയാണ്.

You must be logged in to post a comment Login