എന്റെ മകന്റെ പേര് തൈമുര്‍ എന്നാണ്, തിമൂര്‍ അല്ല; വിവാദങ്ങള്‍ക്ക് സെയ്ഫിന്റെ മറുപടിയെത്തി

സെയ്ഫ് അലിഖാന്‍-കരീന ദമ്പതികളുടെ കുഞ്ഞ് തൈമുര്‍ അലിഖാന്റെ പേരിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമുര്‍ എന്ന പേര് ഉരുത്തിരിഞ്ഞത്. സ്വേച്ഛാധിപതിയായ രാജാവിന്റെ പേര് കുഞ്ഞിനിട്ടതില്‍ പ്രതിഷേധിച്ച് ട്വിറ്ററിലും മറ്റും വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി സെയ്ഫ് അലിഖാന്‍ രംഗത്ത്.

സെയ്ഫിന്റെ പ്രതികരണം:

കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ആളുകള്‍ വിമര്‍ശനവുമായി എത്തുന്നത്. അപ്പോള്‍ അവര്‍ക്ക് എന്തും പറയാം. ചിലപ്പോള്‍ അത് അങ്ങേയറ്റം മോശമാകാറുമുണ്ട്.തൈമുറിന്റെ കാര്യത്തിലും അനാവശ്യ ചര്‍ച്ചയാണ് നടന്നത്. ഒരുപാട് പേരുടെ ശബ്ദം ഉയര്‍ന്നു. ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടെന്നു ഞാന്‍ തന്നെയാണ് തീരുമാനിച്ചത്. എല്ലാ കാര്യങ്ങളിലും ചില ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകും. ഇന്ത്യ സ്വതന്ത്ര രാഷ്ട്രമാണ്.

Image result for taimur ali khan

തൈമുര്‍ എന്ന് വിളിക്കാന്‍ എനിക്കും എന്റെ ഭാര്യയ്ക്കും ഒരുപാട് ഇഷ്ടമാണ്. ആ വാക്കിന്റെ അര്‍ഥവും. തിമൂര്‍ എന്ന രാജാവിന്റെ പാരമ്പര്യവും എനിക്ക് അറിയാം. എന്റെ മകന്റെ പേര് തൈമുര്‍ എന്നാണ്. ഇതൊരു പേര്‍ഷ്യന്‍ പേരാണ്. ഇരുമ്പ് എന്നാണ് അര്‍ഥം. ഇനി ഇതു മനഃപൂര്‍വം ചെയ്തതാണെന്ന് പറയുകയാണെങ്കില്‍ സിനിമയില്‍ കാണിക്കുന്നതുപോലെ ഡിസ്‌ക്ലെയ്മര്‍ കാണിക്കേണ്ടി വരും. ‘ഈ പേരുമായി ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ യാതൊരു സാമ്യവുമില്ല. എല്ലാം ആകസ്മികമായി സംഭവിച്ചതാണ്.

You must be logged in to post a comment Login